ലിബിയയില്‍ കാര്‍ ബോംബ് സ്‌ഫോടനത്തില്‍ 9 മരണം

 


ADVERTISEMENT

ബെന്‍ഗാസി:  ലിബിയയില്‍ ബെന്‍ഗാസി നഗരത്തിലെ ജാല ആശുപത്രിക്കു സമീപമുണ്ടായ കാര്‍ ബോംബ് സ്‌ഫോടനത്തില്‍ കൂട്ടമരണം. അപകടത്തില്‍ മരിച്ചവരുടെ എണ്ണം  സ്ഥിരീകരിച്ചിട്ടില്ല. ഏകദേശം ഒന്‍പതു പേര്‍ കൊല്ലപ്പെട്ടതായാണ് പ്രാഥമിക വിവരം. മരിച്ചവരില്‍ രണ്ട് കുട്ടികളും ഉള്‍പെട്ടതായി അറിയുന്നു. മരണ സംഖ്യ ഇനിയും ഉയരാന്‍ സാധ്യതയുള്ളതായി മാധ്യമങ്ങള്‍ റിപോര്‍ട് ചെയ്യുന്നു. അപകടത്തില്‍ 17 ഓളം പേര്‍ക്ക് പരിക്കേറ്റതായി ലിബിയന്‍ പ്രതിരോധ മന്ത്രാലയ വക്താവ് അറിയിച്ചു.

ലിബിയയില്‍ കാര്‍ ബോംബ് സ്‌ഫോടനത്തില്‍ 9 മരണംസംഭവസ്ഥലത്തുനിന്നും മൂന്നു മൃതദേഹങ്ങള്‍ കണ്ടെടുത്തിട്ടുണ്ടെന്നാണ് വിവരം. സ്‌ഫോടനത്തില്‍ ഒരു റസ്റ്ററന്റ് പൂര്‍ണമായും തകര്‍ന്നു. സമീപത്തെ മറ്റുചില കെട്ടിടങ്ങള്‍ക്കും സാരമായ കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്.  സ്‌ഫോടനത്തിന്റെ ഉത്തരവാദിത്വം ആരും ഏറ്റെടുത്തിട്ടില്ല. കഴിഞ്ഞ ഏപ്രില്‍ അവസാനം ലിബിയയിലെ ഫ്രഞ്ച് എംബസിക്കടുത്ത് ഉണ്ടായ കാര്‍ബോംബ് സ്‌ഫോടനത്തില്‍ രണ്ട് ഫ്രഞ്ച് ഉദ്യോഗസ്ഥര്‍ക്കും നിരവധി നഗരവാസികള്‍ക്കും പരുക്കേറ്റിരുന്നു

Keywords:  Libya, Car Bomb Blast, Death, Injured, Obituary, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia