കാ­ട്ടാ­ന­യു­ടെ ച­വി­ട്ടേ­റ്റ് യു­വാ­വ് മ­രി­ച്ചു

 


കാ­ട്ടാ­ന­യു­ടെ ച­വി­ട്ടേ­റ്റ് യു­വാ­വ് മ­രി­ച്ചു
ബ­ത്തേരി: ജോലി കഴിഞ്ഞു വീട്ടിലേക്കു മടങ്ങുകയായിരുന്ന യുവാവിനെ കാട്ടാന ചവിട്ടിക്കൊന്നു. മൂലങ്കാവ് കൊട്ടനോട് വെള്ളക്കോട് പരേതനായ സോമന്റെ മകന്‍ വിജേഷ് (26) ആണ് മരിച്ചത്. ചൊ­വ്വാഴ്ച രാവി­ലെ­യാണ് കൊട്ടനോടിനടുത്ത വിഷ്ണുഗിരിക്ഷേത്രത്തിന് സമീപം ആനയുടെ ചവിട്ടേറ്റ് മരിച്ച നിലയില്‍ ക­ണ്ടെ­ത്തിയത്. രാത്രി വൈ­കിയും ജോലി കഴിഞ്ഞ് വീട്ടിലെത്താതിരുന്നതിനെ തുടര്‍ന്ന് ന­ട­ന്ന അ­ന്വേ­ഷ­ണ­ത്തി­ലാണ് മ­രി­ച്ച­നി­ല­യില്‍ ക­ണ്ടെ­ത്തിയത്. അവിവാഹിതനാണ്.

തിങ്കളാഴ്ച രാത്രി പത്തരയോ­ടെ­ വനപാതയില്‍ കൂടി വീട്ടിലേക്കു പു­റപ്പെട്ട വിജേഷ് കാ­ട്ടാ­ന­യു­ടെ ച­വി­ട്ടേ­റ്റ് മ­രി­ക്കു­ക­യാ­യി­രുന്നു. സംഭംവസ്ഥലത്തു നിന്ന് രാത്രി ആന അലറുന്നത് കേട്ടിരുന്നുവെന്ന് നാട്ടുകാര്‍ പറഞ്ഞു. കടുവാശല്യം രൂക്ഷമായിരുന്ന പ്രദേ­ശ­ത്തു­ത­ന്നെ­യാണ് കാട്ടാനയുടെ ആക്രമണവും. ഐ.സി. ബാലകൃഷ്ണന്‍ എംഎല്‍എ, വയനാട് വന്യജീവി സങ്കേതം വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ റോയ് പി. തോമസ് എന്നിവര്‍ സംഭവ സ്ഥലത്തെത്തി.

വി­ജീ­ഷി­ന്റെ കു­ടും­ബ­ത്തിന് നഷ്ടപരിഹാരമായി മൂന്നു ലക്ഷം രൂ­പയും ഇന്‍ഷുറന്‍സ് തു­ക­യായി ഒരു ലക്ഷം രൂ­പയും നല്‍കു­മെന്ന് വൈല്‍ഡ് ലൈഫ് വാര്‍ഡന്റോയ് പി. തോമസ് പറഞ്ഞു. കാ­ട്ടാ­ന­യു­ടെ ആ­ക്ര­മ­ത്തില്‍ ത­ക­രാ­റിലായ വൈദ്യുതിക്കമ്പിവേലിയുടെ അറ്റകുറ്റപ്പണികള്‍ ഉടന്‍ ന­ട­ത്തു­മെ­ന്ന് അ­ധി­കാ­രി­കള്‍ പ­റഞ്ഞു.

Keywords: Forest, Work, Tiger, Elephant attack, Death, Youth, House, Son, Temple, Family, Insurance, Obituary, Man killed after mammut attack
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia