Found Dead | ബോക്സിം​ഗ് പരിശീലകനായ യുവാവ് ഓടയിൽ മരിച്ച നിലയിൽ; തൊട്ടടുത്ത് ഹെൽമെറ്റും ബൈകും; അന്വേഷണവുമായി പൊലീസ്

 


കോഴിക്കോട്: (www.kvartha.com) കണ്ണാടിക്കൽ പൊളിച്ച പീടികയിൽ ഓടയിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. കുരുവട്ടൂർ അണിയം വീട്ടിൽ വിഷ്ണുവാണ് മരിച്ചത്. ഓടയിൽ ഇയാളുടെ ബൈകും കണ്ടെത്തിയിട്ടുണ്ട്. തിങ്കളാഴ്‌ച രാവിലെ എട്ടു മണിയോടെ തൊട്ടടുത്തെ വീട്ടുകാർ മുറ്റം അടിച്ചുവരുമ്പോഴാണ് മൃതദേഹം കണ്ടത്. ഇവർ വിവരം പൊലീസിനെ അറിയിക്കുകയായിരുന്നു.

Found Dead | ബോക്സിം​ഗ് പരിശീലകനായ യുവാവ് ഓടയിൽ മരിച്ച നിലയിൽ; തൊട്ടടുത്ത് ഹെൽമെറ്റും ബൈകും; അന്വേഷണവുമായി പൊലീസ്

തിരക്കേറിയ റോഡിന് സമീപത്താണ് അപകടം നടന്നിരിക്കുന്നത്. കുറച്ച് ആഴമുള്ള ഓവുചാലിലാണ് മൃതദേഹം കിടന്നിരുന്നത്. തൊട്ടടുത്ത് ഇയാളുടെ ഹെൽമെറ്റും കിടപ്പുണ്ട്. അപകട സാധ്യതയുള്ള മേഖലയയാത് കൊണ്ട് വേ​ഗത്തിൽ വന്ന് തെന്നിപ്പോകാൻ സാധ്യതയുണ്ടെന്നും, അങ്ങനെയാണെങ്കിൽ വിഷ്ണു ഇവിടേക്ക് തെറിച്ച് വീണതായിരിക്കാമെന്നുമാണ് പൊലീസ് പറയുന്നത്.

ബോക്സിം​ഗ് പരിശീലകനായിരുന്നു മരിച്ച വിഷ്ണു. പുലർച്ചെ കുട്ടികൾക്ക് ക്ലാസെടുക്കാൻ പോയതാണെന്നാണ് വിഷ്ണുവിന്റെ അയൽവാസികളിലൊരാൾ പറഞ്ഞത്. അതേ സമയം അപകടത്തിന്റെ കാരണം കൃത്യമായി പുറത്തുവന്നിട്ടില്ല.

Keywords: Accident, Busy, Road, Morning, Quickly, Slipped, Dead body, Found, Police, Boxing Coach, Child, Neighbor, News, Malayalam, Man Found Dead In Drainage.

< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia