ചീനവലയില്‍നിന്നു ഫോട്ടോയെടുക്കുന്നതിനിടയില്‍ വിദ്യാര്‍ത്ഥി കടലില്‍ വീണ് മരിച്ചു
Sep 13, 2013, 13:04 IST
കൊടുങ്ങല്ലൂര്‍: ചീനവലയില്‍നിന്നു ഫോട്ടോയെടുക്കുന്നതിനിടയില്‍ കാല് തെന്നി കടലില്‍ വീണ യുവാവിന് ദാരുണ മരണം. അരാകുളം വെസ്റ്റ് ഈശ്വരമംഗലത്ത് ശശിധരന്റെ മകനും പുത്തന്‍വേലിക്കര പ്രസന്റേഷന് കോളജിലെ എംബിഎ വിദ്യാര്‍ഥിയുമായ ധീരജ് (23) ആണു മരിച്ചത്. വ്യാഴാഴ്ച ഉച്ചയ്ക്ക് മൂന്ന് മണിയോടെ അഴീക്കോട് മുനക്കല്‍ പുലിമുട്ടിലായിരുന്നു സംഭവം.
സുഹൃത്തുക്കളായ ആമ്പല്ലൂര്‍ സ്വദേശി സിബിന്, ചാലക്കുടി സ്വദേശി അജയ് എന്നിവരോടൊപ്പം വ്യാഴാഴ്ച ഉച്ചയ്ക്ക് രണ്ടരയോടെയാണു ധീരജ് പുലിമുട്ടില്‍ സന്ദര്‍ശനത്തിനായെത്തിയത്. സിബിനും അജയും ചീനവലയില്‍ കയറി തിരമാലകളുടെ ഫോട്ടോയെടുക്കുമ്പോള്‍ ധീരജും ചീനവലയിലേക്കു കയറുകയായിരുന്നു.
ഇതിനിടെ ചീനവലയില്‍ നിന്നും കാല്‍തെറ്റി കടലിലെ കരിങ്കല്‍ കെട്ടിലേക്കു വീണ ധീരജ് കുറച്ചു സമയം കരിങ്കല്ലില്‍ പിടിച്ചു നിന്നെങ്കിലും ശക്തമായ തിരമാലകള്‍ക്കിടയില്‍ പെട്ട് വഴുതി വെള്ളത്തില്‍ വീണു. സുഹൃത്തുക്കളുടെ നിലവിളി കേട്ട് മത്സ്യത്തൊഴിലാളികളും നാട്ടുകാരും ഓടിയെത്തി രക്ഷാപ്രവര്‍ത്തനം നടത്തി ധീരജിനെ കരയിലെത്തിച്ച് പ്രാഥമിക ശുശ്രൂഷ നല്കി.
ജീവന്റെ തുടിപ്പുകള്‍ ഉണ്ടായിരുന്ന ധീരജിനെ ആശുപത്രിയിലെത്തിക്കാന്‍ വാഹനങ്ങളില്ലാതെ വിഷമിച്ച സുഹൃത്തുക്കളും നാട്ടുകാരും കടല്‍ തീരത്ത് നിര്‍ത്തിയിട്ടുന്ന കാറില്‍ ധീരജിനെ ആശുപത്രിയില്‍ കൊണ്ടുപോകാന്‍
അപേക്ഷിച്ചു.
എന്നാല്‍ ആരും അതിന് തയാറായിരുന്നില്ല. ഒടുവില്‍ പോലീസില്‍ വിവരമറിയിച്ചതിനെ തുടര്‍ന്നു കണ്ട്രോള് റൂമില്‍നിന്നുള്ള വാഹനം എത്തിയാണു ധീരജിനെ ആശുപത്രിയിലെത്തിച്ചത്. അര മണിക്കൂറിലേറെ വൈകി താലൂക്ക് ആശുപത്രിയിലെത്തിയപ്പോഴേക്കും ധീരജ് മരിച്ചിരുന്നു. മൃതദേഹം താലൂക്ക് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കയാണ്. അമ്മ: ഷീല. സഹോദരി: ജലീഷ.
Also Read:
സലാം ഹാജി വധം; 3 പ്രതികളെ കസ്റ്റഡിയില്‍ വിട്ടു
Keywords: Dheeraj,Youth, Photo, Student, Death, Son, Hospital, Police, Vehicles, Sea, Dead Body, Obituary, Kerala, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.