ഹൈക്കോടതിയില്‍ നിന്നും താഴേക്ക് ചാടി ഇടുക്കി സ്വദേശി ആത്മഹത്യ ചെയ്തു; കള്ളക്കേസില്‍ കുടുക്കി തന്റെ ഭൂമി തട്ടിയെടുക്കാന്‍ ശ്രമിക്കുന്നുവെന്ന ആത്മഹത്യാകുറിപ്പ് കണ്ടെത്തി

 


കൊച്ചി: (www.kvartha.com 05.12.2019) ഹൈക്കോടതിയില്‍ നിന്നും താഴേക്ക് ചാടി ഇടുക്കി സ്വദേശി ആത്മഹത്യ ചെയ്തു. ഇടുക്കി ഉടുമ്പന്‍ചോല സ്വദേശി രാജേഷ് (44) ആണ് ഹൈക്കോടതിയുടെ ആറാം നിലയിലെ കോടതിമുറിയില്‍ നിന്നും നടുത്തളത്തിലേക്ക് ചാടി മരിച്ചത്. ഒരു അഭിഭാഷകനെ കാണാന്‍ ഹൈക്കോടതിയില്‍ എത്തിയതായിരുന്നു ഇയാളെന്നാണ് വിവരം.

ആറാം നിലയിലെ കോടതിമുറിയില്‍ നിന്ന് പുറത്തേക്ക് ഓടിയെത്തിയ ഇയാള്‍ പെട്ടെന്ന് താഴേക്ക് ചാടുകയായിരുന്നു. എന്നാല്‍ ഇയാളെ ആത്മഹത്യയ്ക്ക് പ്രേരിപ്പിച്ച കാരണം വ്യക്തമല്ല. അതേസമയം ആത്മഹത്യാ കുറിപ്പ് കണ്ടെത്തിയിട്ടുണ്ട്. കള്ളക്കേസില്‍ കുടുക്കി തന്റെ ഭൂമി തട്ടിയെടുക്കാന്‍ ശ്രമിക്കുന്നുവെന്നാണ് ആത്മഹത്യാകുറിപ്പില്‍ പറയുന്നത്.

  ഹൈക്കോടതിയില്‍ നിന്നും താഴേക്ക് ചാടി ഇടുക്കി സ്വദേശി ആത്മഹത്യ ചെയ്തു; കള്ളക്കേസില്‍ കുടുക്കി തന്റെ ഭൂമി തട്ടിയെടുക്കാന്‍ ശ്രമിക്കുന്നുവെന്ന ആത്മഹത്യാകുറിപ്പ് കണ്ടെത്തി

കെട്ടിടത്തില്‍ നിന്നും താഴെ വീണ ഇയാളെ ഉടന്‍ തന്നെ പോലീസ് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും വഴി മധ്യേ മരണം സംഭവിച്ചിരുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords:  Man commits suicide at Kerala High Court,Kochi, News, Local-News, Suicide, High Court of Kerala, Police, Hospital, Dead, Obituary, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia