മൂട്ടയ്ക്ക് മരുന്നടിച്ചു, വിഷബാധയേറ്റ് മലയാളി മരിച്ചു

 


മൂട്ടയ്ക്ക് മരുന്നടിച്ചു, വിഷബാധയേറ്റ് മലയാളി മരിച്ചു
ജുബൈല്‍: ജുബൈലില്‍ മലയാളിയെ താമസ സ്ഥലത്ത് മരിച്ച നിലയില്‍ കണ്ടത്തി. തിരുവനന്തപുരം നെയ്യാറ്റിന്‍കര പൊഴിയൂര്‍ സ്വദേശി അലക്‌സിനെയാണ്(36)മരിച്ച നിലയില്‍ കണ്ടെത്തിയത്.

രണ്ടു വര്‍ഷമായി റിയാദിലുള്ള അലക്‌സ് ജോലിയാവശ്യാര്‍ഥം രണ്ടാഴ്ച മുമ്പാണ് ജുബൈലില്‍ എത്തിയത്. മൂട്ട ശല്യത്തിന് മരുന്നടിച്ച റൂമില്‍ ഒരു രാത്രി തങ്ങിയതാണ് മരണകാരണമെന്ന് കരുതുന്നു. മരുന്നടിച്ച ദിവസം റൂമിലുള്ള സുഹൃത്തുക്കള്‍ മറ്റു റൂമുകളിലെക്ക് പോയെങ്കിലും അലക്‌സ് റൂമില്‍ തന്നെ തങ്ങുകയായിരുന്നു.

പകല്‍ ഒരു വിവരവുമില്ലാതിരുന്നതിനാലും റൂം പൂട്ടികിടന്നതിലും സംശയം തോന്നിയ സുഹൃത്തുക്കള്‍ റൂം തുറന്നു നോക്കുമ്പോഴാണ് അലക്‌സിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. മരണ കാരണം വ്യക്തമല്ലാത്തതിനാല്‍ റൂമിലുള്ള മലയാളികളായ രണ്ടുപേരും ഇപ്പോള്‍ പൊലീസ് കസ്റ്റഡിയിലാണ്.

മൃതദേഹം ജുബൈല്‍ സെന്‍ട്രല്‍ ആശുപത്രിയില്‍ സൂക്ഷിച്ചിട്ടുണ്ട്. അലക്‌സിനു നാട്ടില്‍ ഭാര്യയും രണ്ടു കുട്ടികളുമുണ്ട്

Key words: Poison, Malayali, Found dead, Jubail, Thiruvananthapuram, Neyyattinkara, Alex, Room, Job, Medicine, Pesticides,
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia