ദുബായ്: തിരുവനന്തപുരം സ്വദേശിയെ റാസല്‍ഖൈമയില്‍ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തി. മാരായമുട്ടം ജിജി ഭവനില്‍ ഗോപി കുരുവിമുഗള്‍ (50) ആണ് മരിച്ചത്. 20 വര്‍ഷമായി എമിറേറ്റില്‍ നിര്‍മാണ തൊഴിലാളിയായിരുന്ന ഇദ്ദേഹത്തെ റാസല്‍ഖൈമ മഅ്രീദില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. ഏഴ് വര്‍ഷമായി ‘റാസല്‍ഖൈമ ബില്‍ഡിങ് കോണ്‍ട്രാക്ടിങ് കമ്പനി’യിലെ തൊഴിലാളിയാണ്. ഭാര്യ: കല. മക്കള്‍: ജിജി, ചിഞ്ചു, അഞ്ജു. ഇന്നലെ രാത്രി 12.05നുള്ള എയര്‍ ഇന്ത്യ വിമാനത്തില്‍ മൃതദേഹം നാട്ടിലേയ്ക്ക് കൊണ്ടുപോയി.
Keywords: Suicide, Rasal Khaima, Dubai, Emirate
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.