Tragedy | മലയാള സീരിയല്‍ രംഗത്തിന് കനത്ത നഷ്ടം; കാമറാന്‍ ഷിജുവും ഉരുള്‍പൊട്ടലിന് ഇരയായി


കൂടെ ഷിജുവിന്റെ അമ്മയുടെ മൃതദേഹവും കണ്ടെത്തി.
അച്ഛന്‍ ഉള്‍പെടെയുള്ള മറ്റ് ബന്ധുക്കള്‍ക്ക് വേണ്ടി തിരച്ചില്‍ തുടരുന്നു.
വയനാട്: (KVARTHA) മലയാള സീരിയല്‍ (Malayalam Serial) രംഗത്തിന് കനത്ത നഷ്ടമായി യുവ കാമറാമാന്റെ (Camera Man) ജീവനും പ്രകൃതി ദുരന്തം കവര്‍ന്നു. മേപ്പാടി മുണ്ടക്കൈ (Meppadi, Mundakai) ഉരുള്‍പൊട്ടലിലാണ് (Landslide) സീരിയല്‍ കാമറാമാന്റെ മൃതദേഹം കണ്ടെത്തിയത്. ഫെഫ്ക (FEFKA Directors Union) എംഡിടിവി അംഗമായ ഫോക്കസ് പുള്ളര്‍ ഷിജുവാണ് മരിച്ചത്.
മലയാള സിനിമയുടെ ഡയറക്ടേഴ്സ് യൂണിയനായ ഫെഫ്കയാണ് സോഷ്യല്‍ മീഡിയ പേജില്‍ ഇക്കാര്യം അറിയിച്ചത്. കൂടെ ഷിജുവിന്റെ അമ്മയുടെ മൃതദേഹവും കണ്ടെത്തിയിട്ടുണ്ട്. ദുരന്തത്തില്‍ നിന്നും രക്ഷപ്പെട്ട ഷിജുവിന്റെ സഹോദരനും മകളും ചികിത്സയിലാണ്. ഷിജുവിന്റെ അച്ഛന്‍ ഉള്‍പെടെയുള്ള മറ്റ് ബന്ധുക്കള്‍ക്ക് വേണ്ടി തിരച്ചില്‍ തുടരുകയാണ്.
ഷിജുവിന്റെ അയല്‍ക്കാരനും കാമറ അസ്സിസ്റ്റന്റും സഹപ്രവര്‍ത്തകനുമായ പ്രണവ് പരുക്കുകളോടെ രക്ഷപ്പെട്ടു. ഇയാളുടെ വീട്ടുകാര്‍ക്ക് വേണ്ടിയുള്ള തിരച്ചില്‍ തുടരുകയാണ്. സൂര്യ ഡിജിറ്റല്‍ വിഷനിലെ കാമറ അസിസ്റ്റന്റായ ഷിജു, മാളികപ്പുറം, അനിയത്തിപ്രാവ്, അമ്മക്കിളിക്കൂട് ഉള്‍പെടെയുളള നിരവധി സീരിയലുകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.