ജിദ്ദ: (www.kvartha.com 30.04.2014) പ്രമുഖ ഗ്രന്ഥകാരനും സാമൂഹ്യ-സാംസ്‌ക്കാരിക രംഗത്തെ പ്രമുഖനുമായ കൊണ്ടോട്ടി കൊട്ടപ്പുറം മുഴങ്ങല്ലൂര്‍ ദാറുസ്സസലാമിലെ കെ.ടി. മുഹമ്മദ് കുട്ടി (51) നിര്യാതനായി. ബുധനാഴ്ച രാത്രി ജിദ്ദയില്‍ ഹൃദയാഘാതംമൂലമാണ് മരണം സംഭവിച്ചത്. നിരവധി പുസ്തകങ്ങളുടെ കര്‍ത്താവാണ്. ജിദ്ദ ഇസ്‌ലാമിക് ദഅ്‌വ കൗണ്‍സില്‍ (ഐ.ഡി.സി.) സ്ഥാപകനും അനേകം മലയാളി സംഘടനകളുടെ ഭാരവാഹികൂടിയാണ്.
1986 മുതല്‍ 1992 വരെ സിറാജ് ദിനപത്രത്തില്‍ സബ് എഡിറ്ററായി ജോലിചെയ്തിരുന്നു. 1993 മുതല്‍ സൗദി അറേബ്യയില്‍. ജിദ്ദയിലെ പ്രമുഖ വ്യാപാര സ്ഥാപനങ്ങളിലൊന്നായ അല്‍ അവാനി ഗ്രൂപ്പില്‍ ട്രേഡ് ഫൈനാന്‍സ് ഓപറേഷന്‍ കോ-ഓഡിനേറ്ററായി പ്രവര്‍ത്തിച്ചുവരികയായിരുന്നു.
മുഹമ്മദ് കുട്ടികഴുങ്ങുന്തോടന്‍ - ഫാത്വിമ മുസ്‌ലിയാരകത്ത് ദമ്പതികളുടെ മകനാണ്. ഭാര്യ: ഖദീജ. മക്കള്‍: മുഹമ്മദ് മുജീബ് റഹ് മാന്‍, മുഹ്‌സീന, മുഹമ്മദ് മുസമ്മില്‍, മുസ്‌ന ഫാത്വിമ.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.