കോയമ്പത്തൂര്‍: (www.kvartha.com 28/01/2015) മലയാളികളെ ചിരിപ്പിച്ചും ചിന്തിപ്പിച്ചും അഞ്ച് ദശകത്തോളം മലയാളികളുടെ സ്വീകരണമുറിയില്‍ സ്വന്തമായി ഇടം നേടിയ പ്രശസ്ത ചലച്ചിത്ര താരം മാള അരവിന്ദന്‍ അന്തരിച്ചു.76 വയസ്സായിരുന്നു. ചൊവ്വാഴ്ച രാവിലെ 6.30 ഓടെയായിരുന്നു അന്ത്യം. ഹൃദയസംബന്ധമായ അസുഖത്തെ തുടര്‍ന്ന് കോയമ്പത്തൂരിലെ കോവൈ മെഡിക്കല്‍ സെന്ററില്‍ ചികിത്സയിലായിരുന്നു അദ്ദേഹം.
എറണാകുളം ജില്ലയില്‍ വടവുകോട്ട് എന്ന സ്ഥലത്ത് പോലീസ് എക്‌സ്സൈസ് വകുപ്പില്‍ ഉദ്യോഗസ്ഥനായിരുന്ന അയ്യപ്പന്റേയും സ്‌കൂള്‍ അദ്ധ്യാപികയായ പൊന്നമ്മയുടെയും മൂത്ത മകനാണ് അരവിന്ദന്‍. ചെറുപ്പ കാലത്ത് തബലിസ്റ്റ് ആയിരുന്ന അരവിന്ദന്‍ നാടകങ്ങളില്‍ അണിയറയില്‍ തബലിസ്റ്റ് ആയി പ്രവര്‍ത്തിച്ചിരുന്നു. അദ്ധ്യാപികയായ മാതാവിന്റെ ഒപ്പം മാളയില്‍ വന്നു താമസമാക്കിയ അരവിന്ദന്‍ പിന്നീട് മാള അരവിന്ദന്‍ എന്ന പേരില്‍ പ്രശസ്തനാവുകയായിരുന്നു.
അരവിന്ദന്‍ നാടകത്തിലൂടെയാണ് അഭിനയരംഗത്തേക്ക് എത്തുന്നത്. കേരളത്തിലെ പ്രധാന നാടക കമ്പനികളായ കോട്ടയം നാഷണല്‍ തിയറ്റേഴ്‌സ്, നാടകശാല, സൂര്യസോമ എന്നിവരുടെ നാടകങ്ങളില്‍ നിരവധി തവണ പ്രത്യക്ഷപ്പെട്ടു. സൂര്യസോമയുടെ നിധി എന്ന നാടകത്തിലെ അഭിനയത്തിന് ഏറ്റവും മികച്ച നാടകനടനുള്ള അവാര്‍ഡും കരസ്ഥമാക്കി. 1968 ല്‍ ഡോ. ബാലകൃഷ്ണന്റെ സിന്ദൂരം എന്ന ചിത്രത്തിലൂടെയാണ് മാള അരവിന്ദന്‍ സിനിമാരംഗത്തെത്തുന്നത്. പിന്നീട് നിരവധി ചിത്രങ്ങളിലെ സ്വതസിദ്ധമായ ഹാസ്യ ശൈലിയിലൂടെ അഭിനയരംഗത്ത് അദ്ദേഹം പ്രസിദ്ധനായി. നൂല്‍പ്പാലം എന്ന ചിത്രത്തിലാണ് അവസാനമായി അഭിനയിച്ചത്.
നിരവധി ചിത്രങ്ങളിലെ സ്വതസിദ്ധമായ ഹാസ്യ ശൈലിയിലൂടെ മലയാളി മനസുകളില്‍ തന്റേതായൊരു ഇടം നേടിയെടുക്കാന്‍ ഇദ്ദേഹത്തിനു കഴിഞ്ഞു.
ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.
Keywords: Mala Aravindan, Film, Malayalam Cinema, Malayalam Film Actor, Obituary, Kerala, Actor.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.