ആ സ്വപ്‌നം അവന്റെ ജീവനെടുത്തു: മനസില്‍ ഏറെക്കാലമായി കൊണ്ടുനടന്ന സ്വപ്‌ന സാക്ഷാത്കാരത്തിന് നിമിഷങ്ങള്‍ ബാക്കി; സ്വാതന്ത്ര്യദിനത്തില്‍ പറത്തിക്കാണിക്കാനാഗ്രഹിച്ച സ്വന്തമായി നിര്‍മിച്ച ഹെലികോപ്റ്ററിന്റെ പരീക്ഷണപ്പറക്കലിനിടെ യുവാവിന്റെ കഴുത്തുമുറിച്ച് ബ്ലേഡ്, വിഡിയോ
Aug 13, 2021, 11:24 IST
മുംബൈ: (www.kvartha.com 13.08.2021) ഏറെക്കാലമായി മനസില്‍ സൂക്ഷിച്ച സ്വപ്നത്തിന് വേണ്ടി പ്രവര്‍ത്തിച്ച് അവസാനം ആ സ്വപ്‌നംതന്നെ ഒരാളുടെ ജീവനെടുത്തു. സ്‌കൂള്‍ വിദ്യാഭ്യാസം പാതി വഴിയില്‍ ഉപേക്ഷിക്കേണ്ടി വന്നിരുന്ന 24കാരനായ ശൈഖ് ഇസ്മായില്‍ ശൈഖ് ഇബ്രാഹിം ഏറെക്കാലമായ കൊണ്ടുനടന്ന സ്വപ്‌നമായിരുന്നു സ്വന്തമായി ഒരു ഹെലികോപ്റ്റര്‍ നിര്‍മിച്ച് അത് പറത്തണമെന്നത്. അതിനുള്ള ശ്രമത്തിനിടെ യുവാവിന് ജീവന്‍ നഷ്ടപ്പെടുകയായിരുന്നു.
കഴിഞ്ഞ ദിവസം മഹാരാഷ്ട്രയിലെ ഫുല്‍സാവംഗി ഗ്രാമമാണ് ആ ദാരുണ ദൃശ്യത്തിന് സാക്ഷിയായത്. ഹെലികോപ്റ്ററിന്റെ പ്രോടോടൈപ് നിര്‍മിച്ച് അത് പറത്താനുള്ള ശ്രമമാണ് യുവാവിന്റെ ജീവനെടുത്തത്. ഹെലികോപ്റ്റര്‍ ബ്ലേഡ് തര്‍ന്ന് അത് യുവാവിന്റെ കഴുത്ത് മുറിച്ച് നിലത്തു വീഴുകയായിരുന്നു. സ്വാതന്ത്ര്യദിനത്തില്‍ പറത്തിക്കാണിക്കാനാഗ്രഹിച്ച സിംഗിള്‍ സീറ്റര്‍ ഹെലികോപ്റ്ററിന്റെ പരീക്ഷണ പറക്കലാണ് ദുരന്തത്തില്‍ കലാശിച്ചത്. സുഹൃത്തുക്കള്‍ക്ക് മുന്‍പില്‍ വച്ച് അവര്‍ക്ക് എന്തെങ്കിലും ചെയ്യാന്‍ കഴിയുന്നതിന് മുന്‍പ് തന്നെ യുവാവ് കൊല്ലപ്പെടുകയായിരുന്നു.
മഹാരാഷ്ട്രയിലെ മഹാഗാവ് ജില്ലയില്‍ ഓഗസ്റ്റ് 10 ന് രാത്രിയാണ് അപകടമുണ്ടായത്. വെല്‍ഡിംഗ് തൊഴിലാളിയായിരുന്ന യുവാവ് വെല്‍ഡിംഗ് പൈപുകള്‍ വച്ചാണ് ഹെലികോപ്റ്ററിന്റെ പ്രോടോടൈപ് നിര്‍മിച്ചത്. സിംഗിള്‍ സീറ്റര്‍ ഹെലികോപ്റ്ററിന് യുവാവ് നല്‍കിയ പേര് 'മുന്നാ ഹെലികോപ്റ്റര്‍' എന്ന തന്റെ ഇരട്ടപ്പേരായിരുന്നു. യുട്യൂബ് വിഡിയോകളില്‍ നിന്നാണ് ഹെലികോപ്റ്ററിന്റെ ഡിസൈനും മറ്റു വിവരങ്ങളും യുവാവ് ശേഖരിച്ചത്. ആവശ്യമായ എല്ലാ പാര്‍ട്‌സുകളും ശേഖരിക്കാന്‍ രണ്ടുവര്‍ഷമെടുത്തുവെന്നാണ് സുഹൃത്തുക്കള്‍ ഇന്‍ഡ്യാ ടൈംസിനോട് വിശദമാക്കുന്നത്. മാരുതി 800ന്റെ എന്‍ജിനായിരുന്നു ഹെലികോപ്റ്ററിന് ഊര്‍ജ്ജമേകിയത്.
സ്വാതന്ത്ര്യദിനത്തില്‍ ഗ്രാമത്തിന് തന്റെ ഹെലികോപ്റ്റര്‍ കാണിച്ചകൊടുക്കാനായായാണ് പരീക്ഷണ പറക്കല്‍ പദ്ധതിയിട്ടത്. വര്‍ക് ഷോപിന് സമീപത്തുള്ള വയലില്‍ വച്ചായിരുന്നു പരീക്ഷണ പറക്കല്‍. സുഹൃത്തുക്കള്‍ പരീക്ഷണ പറക്കലിന്റെ വിഡിയോ ചിത്രീകരിക്കുന്നുണ്ടായിരുന്നു. ഇസ്മായില്‍ ഹെലികോപ്റ്ററില്‍ കയറി എന്‍ജിന്‍ സ്റ്റാര്‍ട് ചെയ്തു. ഹെലികോപ്റ്റിന്റെ ബ്ലേഡുകള്‍ കറങ്ങാന്‍ തുടങ്ങി. വിമാനത്തിന്റെ പിന്‍ഭാഗത്തുള്ള റോടര്‍ ബ്ലേഡ് തകരുകയും ഇത് പ്രധാന ബ്ലേഡുകളില്‍ ചെന്നുതട്ടുകയും ചെയ്തതാണ് അപകടകാരണമായത്.
പ്രധാന ബ്ലേഡുകള്‍ തകര്‍ന്ന് ഹെലികോപ്റ്ററില്‍ ഉണ്ടായിരുന്ന ഇസ്മായിലിന്റെ കഴുത്ത് മുറിച്ച് നിലത്തുവീഴുകയായിരുന്നു. സുഹൃത്തുക്കള്‍ സാധിക്കുന്ന വേഗത്തില്‍ ഇസ്മയിലിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും യുവാവ് മരിച്ചിരുന്നു. അഞ്ച് അടി വരെ ഉയരത്തില്‍ ഈ ഹെലികോപ്റ്റര്‍ ഇസ്മയില്‍ പറത്തിയിരുന്നുവെന്നാണ് സുഹൃത്തുക്കള്‍ പറയുന്നത്.
ഗ്രാമത്തിന് അഭിമാനം ആകുന്ന രീതിയില്‍ എന്തെങ്കിലും ചെയ്യണമെന്ന ആഗ്രഹമായിരുന്നു യുവാവിന്. 3 ഇഡിയറ്റ്‌സ് എന്ന ബോളിവുഡ് സിനിമയിലെ റാന്‍ചോയായിരുന്നു യുവാവിന്റെ പ്രചോദനമെന്നും സുഹൃത്തുക്കള്‍ ദേശീയ മാധ്യമങ്ങളോട് പറയുന്നത്.
Keywords: News, National, India, Mumbai, Technology, Business, Finance, Death, Obituary, Video, Youth, Social Media, Independence-Day-2021, Maharashtra: School dropout builds ‘helicopter’, dies as blades slash his throatSheikh Ismail Sheikh Ibrahim, 24 years old welder from a small village in yawatmal,Maharashtra.
— Mahira (@MahiraSayed0) August 12, 2021
He had built a helicopter. So for the last 2 years Ismail had been working hard to build a helicopter and his dream was slowly coming true. However,he died while undergoing trial. #RIP pic.twitter.com/SCkG4e9hYb
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.