ചെന്നൈ: (www.kvartha.com 22.11.2016) പ്രശസ്ത കര്‍ണാടക സംഗീതജ്ഞന്‍ ഡോ. എം ബാലമുരളീകൃഷ്ണ അന്തരിച്ചു. 86 വയസായിരുന്നു. ചൊവ്വാഴ്ച വൈകിട്ട് ചെന്നൈയിലെ വസതിയിലായിരുന്നു അന്ത്യം.
1930 ജൂലൈയില്‍ ആന്ധ്രാപ്രദേശിലെ ശങ്കരഗുപ്തം എന്ന സ്ഥലത്തായിരുന്നു ജനനം. വളരെ ചെറുപ്പത്തില്‍ തന്നെ അമ്മ മരിച്ചതിനു ശേഷം അച്ഛനായിരുന്നു ബാലമുരളീകൃഷ്ണയെ വളര്‍ത്തിയത്. സംഗീതത്തിലുള്ള വാസനയെ അറിഞ്ഞ ബാലമുരളീകൃഷ്ണയുടെ അച്ഛന്‍ അദ്ദേഹത്തെ പരുമ്പള്ളു രാമകൃഷ്ണ പണ്ടലുവിന്റെ ശിഷ്യനാക്കി. ത്യാഗരാജ സ്വാമികളുടെ ശിഷ്യപരമ്പരയിലെ കണ്ണിയായ പണ്ടലുവിന്റെ കീഴില്‍ നിന്നു വളരെ പെട്ടെന്നു തന്നെ ബാലമുരളീകൃഷ്ണ കര്‍ണാടക സംഗീതം ഹൃദിസ്ഥമാക്കി. എട്ടാമത്തെ വയസ്സില്‍ ബാലമുരളീകൃഷ്ണ ആദ്യത്തെ ത്യാഗരാജ ആരാധന വിജയവാഡയില്‍ നടത്തി.
പത്മശ്രീ, പത്മഭൂഷണ്‍, പത്മവിഭൂഷണ്‍ എന്നീ പുരസ്‌കാരങ്ങള്‍ നല്‍കി രാജ്യം ആദരിച്ചിരുന്നു. സ്വന്തമായി 25ലേറെ രാഗങ്ങള്‍ ചിട്ടപ്പെടുത്തി. 2012ല്‍ കേരളം സ്വാതി സംഗീത പുരസ്‌കാരം നല്‍കി ആദരിച്ചിരുന്നു. ഫ്രഞ്ച് സര്‍ക്കാരിന്റെ ഷെവലിയര്‍ പുരസ്‌കാരവും ലഭിച്ചിട്ടുണ്ട്. ലോകമെമ്പാടുമായി 25,000 ത്തോളം കച്ചേരികള്‍ നടത്തിയിട്ടുണ്ട്. കച്ചേരികള്‍ക്ക് പുറമെ വിവിധ ഭാഷകളിലായി നിരവധി ചലച്ചിത്രങ്ങള്‍ക്കും അദ്ദേഹം സംഗീതം നല്‍കിയിട്ടുണ്ട്. 1967 ല്‍ ഭക്തപ്രഹ്ലാദ എന്ന സിനിമയിലൂടെ അഭിനയ രംഗത്തും തുടക്കം കുറിച്ചു.
1976 ല്‍ മികച്ച സംഗീത ഗായകനുള്ള ദേശീയ പുരസ്‌കാരവും 1987 ല്‍ മികച്ച സംവിധായകനുള്ള ദേശീയ പുരസ്‌കാരവും ലഭിച്ചു. രാജ്യത്തെ ഏഴു പ്രദേശങ്ങളിലെ ആകാശവാണി നിലയങ്ങളിലെ 'ടോപ്പ് ഗ്രേഡ്' കലാകാരനായും ഇദ്ദേഹം അറിയപ്പെട്ടിരുന്നു.
Keywords : Karnataka, Death, Obituary, National, M Balamuralikrishna veteran Carnatic musician, dies aged 86.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.