Murali Katachira | ഗാനരചയിതാവും നാടക കലാകാരനുമായ മുരളി കാടാച്ചിറ അന്തരിച്ചു
Dec 24, 2022, 21:54 IST
കണ്ണൂര്‍: (www.kvartha.com) ചലച്ചിത്ര, നാടകഗാനരചയിതാവും നാടക കലാകാരനുമായ കണ്ണൂര്‍ കാടാച്ചിറയിലെ സുമി നിവാസില്‍ മുരളി കാടാച്ചിറ (എം കെ കരുണാകരന്- 85) അന്തരിച്ചു. സംസ്കാരം കടമ്പൂര് പഞ്ചായത് ശ്മശാനത്തില്‍ നടന്നു. സംഘചേതനയുടെ മാനേജര്‍, ഗാനരചയിതാവ്, നാടകനടന്‍, പുരോഗമന കലാ സാഹിത്യ സംഘം കണ്ണൂര്‍ ജില്ലാ ഭാരവാഹി എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിരുന്നു.
നിലവില്‍ സിപിഎം കാടാച്ചിറ എ ബ്രാഞ്ച് അംഗമാണ്. ഭാര്യ: സുമിത്ര(റിട. പ്രധാനധ്യാപിക, കാടാച്ചിറ എല്‍ പി സ്കൂള്‍). മക്കള്‍: ജീജോ (മുരളി നാഷനല്‍ ബുക് സ്റ്റാള്‍ പാലക്കാട്), പ്രിയന് മുരളി (ജസിന് ഫാന്‍സി ചാല). മരുമക്കള്‍: സീമ(ഇഎസ്ഐ, തോട്ടട) വനജ (അധ്യാപിക, കാടാച്ചിറ എല്‍ പി സ്കൂള്‍)
സഹോദരങ്ങള്‍: അച്യുതന്, ജാനകി, പരേതരായ ഗോവിന്ദന്, കുഞ്ഞിരാമന്, നാരായണി, മാധവി. മുരളി കാടാച്ചിറയുടെ വിയോഗത്തില്‍ പുരോഗമന കലാസാഹിത്യ സംഘം ജില്ലാ കമിറ്റി അനുശോചിച്ചു.
Keywords: Lyricist and theater artist Murali Kattachira passed away, Kannur, News, Writer, Song, Dead Body, Dead, Obituary, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.