ഗദ്ദാഫിയെ പിടികൂടിയ യുവാവ് കൊല്ലപ്പെട്ട നിലയില്‍

 


ഗദ്ദാഫിയെ പിടികൂടിയ യുവാവ് കൊല്ലപ്പെട്ട നിലയില്‍
മിസ്രാത്താ: ലിബിയയിലെ മുന്‍ ഏകാധിപതി കേണല്‍ മുഅമ്മര്‍ ഗദ്ദാഫിയെ ജനകീയ പ്രക്ഷോഭത്തിനൊടുവില്‍ കൊലക്കളത്തിലേക്ക് വലിച്ചിഴച്ച യുവാവ് കൊല്ലപ്പെട്ടു. ഒമ്രാന്‍ ബെന്‍ ഷാബന്‍ (22) ആണ് കഴിഞ്ഞ ദിവസം ദുരൂഹ സാഹചര്യത്തില്‍ കൊല്ലപ്പെട്ടത്. വിമത പോരാട്ടത്തെ തുടര്‍ന്ന് ജന്മനാടായ സിര്‍ത്തില്‍ ഓവുചാലില്‍ ഒളിവില്‍ കഴിഞ്ഞ ഗദ്ദാഫിയെ വലിച്ച് പുറത്തിട്ടത് ഷാബന്‍ ആയിരുന്നു.

ഗദ്ദാഫി അനുകൂലികളായ സൈനികരുടെ ആക്രമണത്തെ തുടര്‍ന്നാണ് ഷാബന്‍ മരിച്ചതെന്ന് സഹോദരന്‍ വാലിദ് ആരോപിച്ചു. ജൂലൈയില്‍ ബാനിയില്‍ നിന്നും സൈന്യം തട്ടിക്കൊണ്ടുപോയ ഷാബന്‍ ആശുപത്രിയില്‍ വച്ചാണ് മരിച്ചത്. സൈന്യത്തിന്റെ തടവറയില്‍ നിന്ന് രക്ഷപെ്പടാന്‍ ശ്രമിച്ച ഷാബനെ അവര്‍ പിടികൂടി വെടിവയ്ക്കുകയായിരുന്നു.

ചൊവ്വാഴ്ച പ്രത്യേക വിമാനത്തില്‍ ഷാബന്റെ മൃതദേഹം മിസ്രാത്തായില്‍ എത്തിച്ചു. ഷാബന്‍ മരിച്ചതറിഞ്ഞ് മിസ്രാത്തായിൽ സംഘർഷം പൊട്ടിപ്പുറപ്പെട്ടതായാണ് റിപോർട്ട്. 2011 ഒക്‌ടോബര്‍ 20നാണ് സിര്‍ത്തില്‍ ഗദ്ദാഫിയെ വിമതര്‍ പിടികൂടിയത്.

SUMMERY: CAIRO -- The Libyan man who purportedly discovered former Libyan leader Moammar Gadhafi hiding in a drainage pipe in his hometown died Tuesday after Gadhafi’s supporters kidnapped him.

Keywords: world, Obituary, Libyan man, Muammar Qaddafi, drainage, killed, kidnapped, 
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia