ബൈക്ക് ലോറിക്കടിയില്‍ പാഞ്ഞ് കയറി കെ.എസ്.ഇ.ബി ജീവനക്കാരന്‍ മരിച്ചു
Feb 11, 2015, 11:00 IST
ഇടുക്കി: (www.kvartha.com 11/02/2015) നിയന്ത്രണം വിട്ട ബൈക്ക് ലോറിക്കടിയില്‍ പാഞ്ഞ് കയറി കെ. എസ്. ഇ. ബി ജീവനക്കാരന്‍ മരിച്ചു. രാജാക്കാട് കച്ചിറപ്പാലം അഴകനാക്കുന്നേല്‍ മാത്യുവിന്റെ മകന്‍ അരുണ്‍ (29) ആണ് മരിച്ചത്. ബുധനാഴ്ച ഉച്ചയോടെ രാജാക്കാട് നിന്നും കച്ചിറപ്പാലത്തുള്ള വീട്ടിലേക്ക് ബൈക്കില്‍ പോകുമ്പോള്‍ വാക്കാ സിറ്റിക്ക് സമീപം വച്ചാണ് അപകടം.
നെടുങ്കണ്ടത്തുനിന്നും ലോഡുമായി വന്ന രാജാക്കാട് കുന്നുംപുറത്ത് ഏജന്‍സിയുടെ ഉടമസ്ഥതയിലുള്ള ലോറിയുടെ അടിയിലേക്ക് നിയന്ത്രണം നഷ്ടപ്പെട്ട ബൈക്ക് ഇടിച്ച് കയറുകയായിരുന്നു.
കാലിനും നടുവിനും ഗുരുതരമായി പരിക്കേറ്റ യുവാവിനെ നാട്ടുകാര്‍ തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചു. ചെങ്കുളം പവ്വര്‍ ഹൗസിലെ എഞ്ചിനിയറിംഗ് വിഭാഗത്തിലെ ജീവനക്കാരനാണ് അരുണ്‍. മാതാവ്: ഗ്രേസി. സഹോദരങ്ങള്‍: ഫാ. അഭിലാഷ് മാത്യു (ബാംഗ്ലൂര്‍), അമ്പിളി (നഴ്‌സിംഗ് വിദ്യാര്‍ത്ഥി, ബാംഗ്ലൂര്‍).

Keywords : Accident, Dead, Obituary, Kerala, Idukki, KSEB, Arun.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.