കോഴിക്കോട് സ്വദേശി കാസര്‍കോട്ട് ബൈക്കപകടത്തില്‍ മരിച്ചു

 


കാസര്‍കോട്: കോഴിക്കോട് സ്വദേശി ബൈക്കപകടത്തില്‍ മരിച്ചു. രണ്ടു പേര്‍ക്ക് പരിക്കേറ്റു. കാറും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ കോഴിക്കോട് കുതിരവട്ടം പരമ്പ കുരിക്കല്‍ മഠത്തിലെ വിജയമൂര്‍ത്തി-സുമിത്ര ദമ്പതികളുടെ മകന്‍ ബി ദീപക് മൂര്‍ത്തി (24)യാണ് മരിച്ചത്. ബന്ധുവായ കാസര്‍കോട് പാറക്കട്ടയിലെ കെ ജി പ്രീതം(23), മരിച്ച ദീപകിന്റെ സഹോദരി ദിവ്യയുടെ മകന്‍ ഹൃദയ് എന്നിവര്‍ക്കാണ് സാരമായി പരിക്കേറ്റത്. ഇവരെ കാസര്‍കോട് സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ശനിയാഴ്ച രാവിലെ ഒമ്പതു മണിയോടെ കാസര്‍കോട് കറന്തക്കാട്ട് വെച്ചായിരുന്നു അപകടം.

ബന്ധുവായ പ്രീതമിന്റെ സഹോദരിയുടെ വിവാഹത്തിനായി അഞ്ചുദിവസം മുമ്പാണ് ദീപക് മൂര്‍ത്തിയും കുടുംബവും പാറക്കട്ടയിലെ പ്രീതമിന്റെ വീട്ടിലെത്തിയത്. വിവാഹത്തിന് ശേഷം വീട്ടില്‍ സത്യനാരായണ പൂജ നടക്കേണ്ടതായിരുന്നു.

കോഴിക്കോട് സ്വദേശി കാസര്‍കോട്ട് ബൈക്കപകടത്തില്‍ മരിച്ചു
Deepak Moorthi
പൂജയ്ക്കായുള്ള സാധനങ്ങള്‍ വാങ്ങാന്‍ പ്രീതമിനൊപ്പം ദീപക് ബൈക്കിനു പിറകിലിരുന്ന് ടൗണിലേക്ക് പോകുമ്പോള്‍ എതിരെവന്ന കാര്‍ ഇടിക്കുകയായിരുന്നു. പരിക്കേറ്റ ദീപകിനെ ഉടന്‍ തന്നെ കാസര്‍കോട് സ്വകാര്യാശുപത്രിയിലെത്തിച്ചെങ്കിലും പരിക്ക് ഗുരുതരമായതിനെത്തുടര്‍ന്ന് മംഗലാപുരം ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴി മരിക്കുകയായിരുന്നു. കോഴിക്കോട് ഇന്റര്‍നെറ്റ് കഫെ ഉടമയാണ് മരിച്ച ദീപക് മൂര്‍ത്തി.

Keywords:  Kasaragod, Karanthakkad, Bike, Car, Accident, Kozhikode, Nativem Dies, Kerala, Family, Marriage,  Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia