PM Haridas | സുകുമാരക്കുറുപ്പ് കേസില്‍ വഴിത്തിരിവുണ്ടാക്കിയ റിട. എസ് പി പിഎം ഹരിദാസ് അന്തരിച്ചു

 



കൊല്ലം: (www.kvartha.com) വിവാദമായ സുകുമാരക്കുറുപ്പ് കേസില്‍ വഴിത്തിരിവുണ്ടാക്കിയ റിട. എസ് പി പിഎം ഹരിദാസ് (83) അന്തരിച്ചു. വാര്‍ധക്യസഹജമായ അസുഖത്തെ തുടര്‍ന്ന് കൊല്ലം ഉപാസന ആശുപത്രിയിലായിരുന്നു അന്ത്യം. സംസ്‌ക്കാരചടങ്ങുകള്‍ തിങ്കളാഴ്ച രാവിലെ 11 മണിക്ക് പോളയത്തോട്ടെ പൊതു ശ്മശാനത്തില്‍ നടക്കും. ഭാര്യ: വസന്ത. മക്കള്‍: ഡോ. രൂപ, ടിക്കു.

1984 ല്‍ ചെങ്ങന്നൂര്‍ ഡി വൈ എസ് പി ആയിരിക്കെയാണ് ചാക്കോ വധക്കേസ് ഹരിദാസ് അന്വേഷിക്കുന്നത്. ഇന്‍ഷുറന്‍സ് തുക തട്ടിയെടുക്കാന്‍ നിരപരാധിയെ കൊലപ്പെടുത്തിയെന്ന സുകുമാരക്കുറുപ്പിന്റെ കഥ അങ്ങനെയായിരുന്നു ചുരുളഴിയുന്നത്. 

PM Haridas | സുകുമാരക്കുറുപ്പ് കേസില്‍ വഴിത്തിരിവുണ്ടാക്കിയ റിട. എസ് പി പിഎം ഹരിദാസ് അന്തരിച്ചു


തുടര്‍ന്ന് സുകുമാരക്കുറുപ്പിനായി സംസ്ഥാനത്തിനകത്തും പുറത്തും വിദേശത്തുമായി അന്വേഷണം നടത്തി. കേരളത്തില്‍ മാത്രം കുറുപ്പിനോട് സാമ്യമുള്ള 32 പേരെ അറസ്റ്റ് ചെയ്തു. അന്വേഷിച്ച ഉന്നത പൊലീസ് ഉദ്യോഗസ്ഥരെല്ലാം കുറുപ്പ് ജീവിച്ചിരിപ്പില്ലെന്ന് നിഗമനത്തിലെത്തുകയായിരുന്നു. എന്നാല്‍, കേരള പൊലീസിന്റെ ഔദ്യോഗിക രേഖകളില്‍ കുറുപ്പ് മരിച്ചതായി ഇതുവരെ രേഖപ്പെടുത്തിയിട്ടില്ല. വര്‍ഷങ്ങള്‍ ഇത്രയേറെ കഴിഞ്ഞിട്ടും കേസില്‍ പ്രതിയായ സുകുമാരക്കുറുപ്പിന് എന്ത് സംഭവിച്ചുവെന്ന് ഇതുവരെ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. 

PM Haridas | സുകുമാരക്കുറുപ്പ് കേസില്‍ വഴിത്തിരിവുണ്ടാക്കിയ റിട. എസ് പി പിഎം ഹരിദാസ് അന്തരിച്ചു


പിന്നീട് സുകുമാരക്കുറുപ്പായി ദുല്‍ഖര്‍ സല്‍മാന്‍ വേഷമിട്ട 'കുറുപ്പില്‍' ഇന്ദ്രജിത്താണ് പിഎം ഹരിദാസിന്റെ വേഷം അഭിനയിച്ചത്. ഡി വൈ എസ് പി
കൃഷ്ണദാസ് എന്നതായിരുന്നു കഥാപാത്രത്തിന്റെ പേര്. 

Keywords:  News,Kerala,State,Kollam,Local-News,Police,Death,Obituary, Kollam: Retired SP PM Haridas passed away
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia