കാസര്‍കോട് സ്വദേശി അബൂദാബിയില്‍ ഭൂഗര്‍ഭ അറയില്‍ ശ്വാസം മുട്ടി മരിച്ചു
Dec 14, 2011, 15:06 IST
P.P Pathmanaban |
അബൂദാബി അസ്ഗലന്‍ കണ്‍സ്ട്രക്ഷന്‍ കമ്പനിയിലെ ഇലക്ട്രിക്കല്‍ സൂപ്പര്‍വൈസറാണ് പത്മനാഭന്‍. സലാം സട്രീറ്റിലെ കെട്ടിടത്തിന്റെ ഭൂഗര്‍ഭ ഭാഗത്ത് നാലാംതട്ടിലെ ജലസംഭരണിക്കരികിലെ ഓവുചാലിലേക്ക് വെള്ളം പമ്പ് ചെയ്യുന്ന മോട്ടോര്‍ റിപ്പയര്‍ ചെയ്യാന്‍ ഇറങ്ങി ശ്വാസം മുട്ടലനുഭവപ്പെട്ട മലയാളി തൊഴിലാളിയെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടയിലാണ് പത്മനാഭന്‍ ശ്വാസം മുട്ടി മരിച്ചത്. ജോലിക്കിറങ്ങിയ മലയാളി മണിക്കൂറുകള്‍ കഴിഞ്ഞിട്ടും തിരിച്ചുവരാത്തതിനെ തുടര്‍ന്ന് പരിശോധനയ്ക്കായി പത്മനാഭന്‍ നാലാം തട്ടിലെ ഭൂഗര്‍ഭ അറയിലെ ജലസംഭരണിയില്‍ ഇറങ്ങുകയായിരുന്നു. മുട്ടോളം മാത്രമുള്ള വെള്ളത്തില്‍ ഈ സമയം മലയാളി തൊഴിലാളി വീണ് കിടക്കുകയായിരുന്നു. ഈ തൊഴിലാളിയെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടയില്‍ പത്മനാഭന്‍ ശ്വാസം മുട്ടി വെള്ളത്തില്‍ വീണു. ഭൂഗര്‍ഭ അറയിലിറങ്ങിയ രണ്ടുപേരും തിരിച്ചുവരാത്തതിനെ തുടര്‍ന്ന് മറ്റൊരു മലയാളിയും അറയിലിറങ്ങി. ഇയാള്‍ക്കും ശ്വാസം മുട്ട് അനുഭവപ്പെട്ടു. രക്ഷപ്പെടാന്‍ ശ്രമം നടത്തിയെങ്കിലും കഴിഞ്ഞില്ല. വെള്ളത്തില്‍ വീണുകിടക്കുന്ന പത്മനാഭനെയും തൊഴിലാളിയെയും രക്ഷിക്കാന്‍ ശ്രമം നടന്നെങ്കിലും കഴിഞ്ഞില്ല. പിന്നീട് വിവരമറിഞ്ഞ് പോലീസും റസ്‌ക്യൂ വിഭാഗവും ചേര്‍ന്ന് മൂന്നുപേരെയും ജല സംഭരണിയില്‍ നിന്ന് പുറത്തെടുത്ത് അബൂദാബി ഖലീഫ മെഡിക്കല്‍ സെന്ററില്‍ എത്തിച്ചു. അപകട സ്ഥലത്ത് നിന്നും ആശുപത്രിയിലെത്തുന്നതുവരെ പത്മനാഭന് ജീവനുണ്ടായിരുന്നുവെന്നും ആശുപത്രിയിലെത്തിയ ശേഷമാണ് മരണം സംഭവിച്ചതെന്നുമാണ് കമ്പനി അധികൃതര്‍ പറയുന്നത്. രക്ഷപ്പെട്ട രണ്ടു മലയാളികള്‍ ഖലീഫ മെഡിക്കല്‍ സെന്ററില്‍ തീവ്ര പരിചരണ വിഭാഗത്തില്‍ ഗുരുതരാവസ്ഥയില്‍ കഴിയുന്നു. മൃതദേഹം നാട്ടിലെത്തിക്കാനുള്ള ഊര്‍ജ്ജിത ശ്രമത്തിലാണ് അബൂദാബിയിലുള്ള ബന്ധു പി പി കുഞ്ഞികൃഷ്ണന്‍ നായരും സുഹൃത്തുക്കളും.
ചൊവ്വാഴ്ച രാത്രി പത്തര മണിയോടെ പത്മനാഭന്റെ മരണം സ്ഥിരീകരിച്ചുകൊണ്ട് വെള്ളിക്കോത്തുള്ള ബന്ധുക്കള്‍ക്ക് ഫോണ്‍ സന്ദേശം ലഭിക്കുകയായിരുന്നു. പത്തുവര്‍ഷത്തിലധികമായി അബൂദാബിയില്‍ ജോലി ചെയ്യുന്ന പത്മനാഭന്‍ വെള്ളിക്കോത്തെ ചാരാക്കുന്ന് തറവാട്ടിലെ കളിയാട്ട മഹോത്സവത്തിന് പത്തുദിവസത്തെ അവധിയില്‍ നാട്ടിലെത്തി നവംബര്‍ 28 നാണ് തിരിച്ചുപോയത്.
പള്ളിക്കര കുഞ്ഞിപ്പുളിക്കാലിലെ രൂപയാണ് ഭാര്യ. വൈഷ്ണവ്, പാര്‍ത്ഥീവ് എന്നിവര്‍ മക്കളാണ്. നീലേശ്വരത്തിനടുത്ത ചേടീറോഡി ലാണ് താമസം. മുന്‍ പഞ്ചായത്ത് സെക്രട്ടറി വെള്ളിക്കോ ത്തെ പി.പി.േവണുനായര്‍, കണ്ണനുണ്ണി, ദിനേശന്‍, സതി എന്നിവര്‍ സഹോദരങ്ങളാണ്.
വെള്ളിക്കോത്തെ കലാ-സാംസ്‌കാരിക രംഗത്ത് സജീ വ സാന്നിധ്യമായ പത്മനാഭന്‍ വെള്ളിക്കോത്ത് നെഹ്‌റു ബാലവേദി-സര്‍ഗവേദിയുടെ സംഘാടകരില്‍ ഒരാള്‍ കൂടിയാണ്.
Keywords: Kasaragod, Obituary, Gulf, Abu Dhabi,
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.