യുവാവ് കാമുകിയുള്‍പ്പെടെ നാലുപേരെ കൊന്ന്‌ സ്വയം ജീവനൊടുക്കി

 


യുവാവ് കാമുകിയുള്‍പ്പെടെ നാലുപേരെ കൊന്ന്‌ സ്വയം ജീവനൊടുക്കി
ന്യൂഡല്‍ഹി: യുവാവ് കാമുകിയുള്‍പ്പെടെ നാലുപേരെ കൊന്ന്‌ സ്വയം ജീവനൊടുക്കി. ന്യൂഡല്‍ഹിയിലും ഗാസിയാബാദിലുമാണ്‌ കൊലപാതകങ്ങള്‍ നടന്നത്. രവി (24)ആണ്‌ നാലുപേരെ വെടിവച്ച് കൊന്നത്.

ബന്ധുക്കളായ രേണു മാലിക് (24)ആണ്‌ ആദ്യം വെടിയേറ്റ് മരിച്ചത്. ഡല്‍ഹിയിലെ ബിന്ദപൂര്‍ പ്രദേശത്തെ വീട്ടിലെത്തിയായിരുന്നു രവി കൊലപാതകങ്ങള്‍ നടത്തിയത്. രേണുവിന്റെ അലര്‍ച്ചകേട്ടെത്തിയ വീട്ടുടമസ്ഥ ഷീല ഗാര്‍ഗും (53)രവിയുടെ തോക്കിനിരയായി. 

ഇരട്ടകൊലപാതകങ്ങള്‍ക്കുശേഷം ഗാസിയാബാദിലെ ഭോജ്പൂരിലെത്തിയ രവി തന്റെ കാമുകിയും രേണുമാലിക്കിന്റെ സഹോദരിയുമായ പെണ്‍കുട്ടിയെ വെടിവച്ചുകൊന്നു. കൂട്ടത്തില്‍ രേണുവിന്റെ അനിയത്തിക്കൊപ്പമുണ്ടായിരുന്ന പിതാവിനേയും രവി കൊലപ്പെടുത്തി. 

നാലുകൊലപാതകങ്ങള്‍ക്ക്‌ ശേഷം രവി സ്വയം വെടിയുതിര്‍ത്ത് ജീവനൊടുക്കുകയായിരുന്നു. സംഭവത്തെകുറിച്ച് കൂടുതല്‍ വിവരങ്ങള്‍ അറിവായിട്ടില്ല.

SUMMERY: New Delhi: A 22-year-old man went on a killing spree today in New Delhi and Ghaziabad, claiming four lives, before killing himself.

Keywords: National, Obituary, Murder, Shot dead, Man, Suicide, Killed self, Gaziyabad, New Delhi, Sisters, 
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia