ഇടുക്കി: (www.kvartha.com 30/01/2015) അടിമാലി ബൈസണ്‍വാലി കോമാളിക്കുടിയില്‍ ജീപ്പ് കൊക്കയിലേക്ക് മറിഞ്ഞ് പരിക്കേറ്റ് ചികിത്സയിലായിരുന്ന ഒരാള്‍ കൂടി മരിച്ചു. ബൈസണ്‍വാലി മലയാംകുന്നേല്‍ പ്രഭാകരന്‍ (77)ആണ് മരിച്ചത്.
വെളളിയാഴ്ച രാവിലെ കോട്ടയം മെഡിക്കല്‍ കോളജിലാണ് മരണം.കഴിഞ്ഞ ശനിയാഴ്ച സന്ധ്യക്ക് ആറു മണിയോടെ രാജകുമാരിയില്‍ നിന്നെത്തിയ ജീപ്പ് കോമാളിക്കുടിയില്‍ 50 അടി താഴ്ചയിലേക്ക് മറിയുകയായിരുന്നു. ജീപ്പ് ഡ്രൈവര്‍ കുന്നേല്‍ ബേബി സംഭവ സ്ഥലത്തു മരിച്ചിരുന്നു.
പട്ടയം ലഭിക്കുന്നതിനായി രാജകുമാരി സബ്ട്രഷറിയില്‍ പണം ഒടുക്കിയതിന് ശേഷം വീട്ടിലേക്ക് വരും വഴിയായിരുന്നു അപകടം. പ്രഭാകരന്റെ ഭാര്യ യശോദ.മക്കള്‍ :പരേതനായ വിശ്വനാഥന്‍,ഓമന,സൂരേഷ്,അനിത,ഷാജി.

Keywords : Idukki, Accident, Death, Obituary, Hospital, Treatment, Prabhakaran.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.