രാജ്യത്തെ ആദ്യ വനിതാ ജവാന് ആശുപത്രിയില്‍ തൂങ്ങിമരിച്ചനിലയില്‍
May 15, 2013, 17:52 IST
ADVERTISEMENT
ജല്‍പൈഗുരി/ പശ്ചിമ ബംഗള്‍ : ഇന്ത്യന്‍ ടെറിട്ടോറിയല്‍ ആര്‍മിയിലെ ആദ്യ വനിതാ ജവാനെ ആശുപത്രി മുറിയില്‍ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തി. ശാന്തി ടിഗ്ഗ (37) ആണ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയവെ മുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.
969 റെയില്‍വേ എന്‍ജിനീയറിങ് റെജിമെന്റിലെ ഓഫീസറായ ടിഗ്ഗയെ നാലു ദിവസം മുമ്പ് ഡ്യൂട്ടിക്കിടെ അജ്ഞാത സംഘം തട്ടിക്കൊണ്ടുപോയിരുന്നു. തൊട്ടടുത്ത ദിവസംതന്നെ ടിഗ്ഗയെ കൈകാലുകള്‍ ബന്ധിച്ച് കണ്ണുകള്‍ മൂടിക്കെട്ടിയ നിലയില്‍ റെയില്‍വേ ട്രാക്കില്‍ കണ്ടെത്തുകയും ചെയ്തിരുന്നു. ഇതിനു ശേഷമാണ് ടിഗ്ഗയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
തട്ടിക്കൊണ്ടുപോയ സംഘം തന്നെ ശാരീരികമായി ആക്രമിച്ചിട്ടില്ലെന്ന് ബംഗാളിലെ ജല്‍പൈഗുരി ജില്ലയിലെ റെയില്‍വേ ആശുപത്രിയില്‍ കഴിയവെ ടിഗ്ഗ പോലീസിന് മൊഴിനല്‍കിയിരുന്നു. സംഭവം പോലീസ് അന്വേഷിട്ടു വരുന്നതിനിടെയാണ് ടിഗ്ഗയുടെ മരണം. ഭര്‍ത്താവിന്റെ മരണത്തെ തുടര്‍ന്ന് 2005ലാണ് ടിഗ്ഗയ്ക്ക് റെയില്‍വേയില്‍ ജോലി ലഭിക്കുന്നത്. 2011ലാണ് ടെറിട്ടോറിയല്‍ ആര്‍മിയുടെ റെയില്‍വേ എന്‍ജിനീയര്‍ റെജിമെന്റിലെത്തുന്നത്.
Keywords : West Bengal, Suicide, National, Obituary, Jalpaiguri (West Bengal), Territorial Army's, First Woman Jawan, Shanti Tigga, Found Hanging Inside, Hospital Cabin, Kidnapped, Kerala, Malayalam News, Kvartha, Article, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.
തട്ടിക്കൊണ്ടുപോയ സംഘം തന്നെ ശാരീരികമായി ആക്രമിച്ചിട്ടില്ലെന്ന് ബംഗാളിലെ ജല്‍പൈഗുരി ജില്ലയിലെ റെയില്‍വേ ആശുപത്രിയില്‍ കഴിയവെ ടിഗ്ഗ പോലീസിന് മൊഴിനല്‍കിയിരുന്നു. സംഭവം പോലീസ് അന്വേഷിട്ടു വരുന്നതിനിടെയാണ് ടിഗ്ഗയുടെ മരണം. ഭര്‍ത്താവിന്റെ മരണത്തെ തുടര്‍ന്ന് 2005ലാണ് ടിഗ്ഗയ്ക്ക് റെയില്‍വേയില്‍ ജോലി ലഭിക്കുന്നത്. 2011ലാണ് ടെറിട്ടോറിയല്‍ ആര്‍മിയുടെ റെയില്‍വേ എന്‍ജിനീയര്‍ റെജിമെന്റിലെത്തുന്നത്.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.