Obituary | അര്‍ബുദബാധിതയായ ഭാര്യയ്ക്ക് ചികിത്സാസഹായം സ്വീകരിച്ചതിന് പിന്നാലെ ഗൃഹനാഥന്‍ കുഴഞ്ഞുവീണ് മരിച്ചു
Jul 23, 2023, 08:55 IST
ഇടുക്കി: (www.kvartha.com) മാവടിയില്‍ തലകറങ്ങി വീണ് ചികിത്സയിലിരുന്ന ഗൃഹനാഥന്‍ മരിച്ചു. തറക്കുന്നേല്‍ ടി സി സജീവാണ് (47) മരിച്ചത്. അര്‍ബുദബാധിതയായ ഭാര്യയുടെ ചികിത്സയ്ക്കുള്ള ധനസഹായം ഭാര്യയുടെ വീട്ടിലെത്തി നല്‍കിശേഷം തിരികെ മടങ്ങുന്നതിനിടെ തലകറങ്ങി വീണ് ചികിത്സയിലായിരുന്നു.
സജീവിന്റെ ഭാര്യ ഷൈജി അര്‍ബുദം ബാധിച്ച് കിടപ്പിലാണ്. അസുഖം പിടിപെട്ടതിനെ തുടര്‍ന്ന് ഷൈജി തന്റെ അണക്കരയിലുള്ള വീട്ടിലായിരുന്നു താമസം. കഴിഞ്ഞ 20ന് ഷൈജിക്ക് ചികിത്സയ്ക്കുള്ള പണം സജീവ് ഇവിടെയെത്തി നല്‍കിയതിനുശേഷം തിരിച്ചുവരുന്ന വഴിയാണ് തലക്കറങ്ങിവീണത്. തൂക്കുപാലത്ത് എത്തിയപ്പോള്‍ തലവേദന അനുഭവപ്പെടുകയും തുടര്‍ന്ന് സജീവ് കുഴഞ്ഞുവീഴുകയായിരുന്നു.
തുടര്‍ന്ന് ആദ്യം കട്ടപ്പനയിലെ ആശുപത്രിയില്‍ എത്തിച്ചു. പിന്നീട് വിദഗ്ധ ചികിത്സയ്ക്കായി പാലായിലെ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. തലച്ചോറിലേക്കുള്ള ഞരമ്പ് പൊട്ടിയതാണ് മരണകാരണമെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. സംസ്‌കാരം 2.30ന് മാവടി സെന്റ് തോമസ് പള്ളിയില്‍ നടക്കും. മക്കള്‍: ക്രിസ്റ്റി, ക്രിസ്റ്റീന, ക്രിസ്റ്റ്യാനോ.
Keywords: News, Kerala, Kerala-News, Obituary, Obituary-News, Husband, Died, Wife, Treatment, Idukki: Man died after paying the amount that collected by locals for wife's treatment.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.