ഹരിപ്പാട്: നിര്‍മാണത്തിലിരിക്കുന്ന വീടിന്റെ രണ്ടാം നിലയില്‍ ഭര്‍ത്താവിനൊടൊപ്പം ജോലി ചെയ്യുകയായിരുന്ന സ്ത്രീ വീണ് മരിച്ചു. കരുവാറ്റ വടക്ക് നടുവിലേപ്പറമ്പില്‍ രാജുവിന്റെ ഭാര്യ സുധര്‍മ്മ (48)ആണ് മരിച്ചത്. വെള്ളിയാഴ്ച രാവിലെ 10 നായിരുന്നു സംഭവം.
സബ്‌സ്‌റ്റേഷനു സമീപമുള്ള വീടിന്റെ രണ്ടാം നിലയില്‍ രാജുവും സുധര്‍മ്മയും വീട്ടിലെ അംഗവും ചേര്‍ന്ന് കൊപ്ര അരിയുന്നതിനിടെ പ്ലാസ്റ്റിക്ക് ഷീറ്റ് നിവര്‍ത്തി മുറിക്കുന്നതിനായി പിറകോട്ട് നീങ്ങിയ സുധര്‍മ്മ താഴേയ്ക്ക് വീഴുകയായിരുന്നു. രണ്ടാം നിലയില്‍ കൈവരിയോ ഭിത്തിയോ ഇല്ലായിരുന്നു. ആലപ്പുഴ മെഡിക്കല്‍ കോളെജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഏതാനും ദിവസമായി രാജു ഈ വീട്ടിലാണ് ജോലി ചെയ്തുവരുന്നത്. രാജുവിനെ സഹായിക്കാനാണ് സുധര്‍മ്മ വെള്ളിയാഴ്ച ഒപ്പമെത്തിയത്. മക്കള്‍: രാഖി, രാഹുല്‍, മരുമകന്‍: പ്രദീപ്കുമാര്‍(ദുബായ്).
Keywords: Harippadu, House,Dead, Women, Floor, Hospital, Alappuzha, Kvartha, Malayalam Vartha, Malayalam News,Kerala,Obituary

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.