ഗുവാഹത്തി: കനത്ത വെള്ളപ്പൊക്കത്തെതുടര്‍ന്ന് അസമിന്റെ പകുതിഭാഗവും വെള്ളത്തിനടിയിലായി. അസമിലെ 27 ജില്ലകളില്‍ 16 ജില്ലകളും വെള്ളപ്പൊക്ക ദുരിത ബാധിത ജില്ലകളായി പ്രഖ്യാപിച്ചു. 17 ലക്ഷം ജനങ്ങളാണ് വെള്ളപ്പൊക്ക ദുരിതമനുഭവിക്കുന്നത്. ബസ്‌ക്ക, ബാര്‍പേട്ട, ദാറംഗ്, ദേമാജി, ദിബ്രുഗാര്‍ഗ്, ഗോലാഗട്ട്, ജോര്‍ഹട്ട്, കാം രൂപ്, കാം രൂപ് മെട്രോ, ലാഖിമ്പൂര്‍, മോറിഗാവൂണ്‍, നാഗാവൂണ്‍, നല്‍ബാരി, ശിവസാഗര്‍, സോണിത്പൂര്‍,ടിന്‍സുകിയ എന്നീ ജില്ലകളിലായി 1916 ഗ്രാമങ്ങളെയാണ് വെള്ളപ്പൊക്കം ഏറ്റവും ശക്തമായി ബാധിച്ചിരിക്കുന്നത്.
സംസ്ഥാനത്തെ വെള്ളപ്പൊക്കകെടുതിയില്‍ 18 പേരാണ് ഇതുവരെ മരിച്ചത്. വെള്ളപ്പൊക്കത്തെതുടര്‍ന്നുള്ള ദുരിതാശ്വാസപ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാണെന്നും ഇപ്പോഴത്തെ സാഹചര്യത്തില്‍ ആശങ്കപ്പെടാനില്ലെന്നും സംസ്ഥാന ദുരിതാശ്വാസ മാനേജ്‌മെന്റ് അതോറിറ്റി സി.ഇ.ഒ അതുല്‍ ചതുര്‍വേദി പറഞ്ഞു. അടുത്ത ദിവസങ്ങളില്‍ കാലാവസ്ഥയില്‍ കാര്യമായ മാറ്റങ്ങളുണ്ടാകുമെന്നാണ് മെറ്റീറോളജിക്കല്‍ ഡിപാര്‍ട്ട്‌മെന്റിന്റേയും സെണ്ട്രല്‍ വാട്ടര്‍ കമ്മീഷന്റെയും പ്രവചനം.
വെള്ളപ്പൊക്ക ബാധിത പ്രദേശങ്ങളില്‍ നിരവധി പേരെ കാണാതായതായി റിപോര്‍ട്ടുണ്ട്.
3.84 ലക്ഷം ജനങ്ങള്‍ റിലീഫ് ക്യാമ്പുകളില്‍ അഭയം തേടിയിട്ടുണ്ട്. സംസ്ഥാനത്തെ നദികളായ ബ്രഹ്മപുത്ര, ബുര്‍ഹിദേഹിംഗ്, സുബന്‍സിരി, ധന്‍സിരി, ജിയ ഭരാലി എന്നിവ കരകവിഞ്ഞൊഴുകുകയാണ്. ഇതിനിടെ അസം മുഖ്യമന്ത്രി തരുണ്‍ ഗോഗോയ് ജപ്പാനിലേയ്ക്ക് യാത്രതിരിച്ചത് വിവാദത്തിന് ഇടയാക്കിയിട്ടുണ്ട്. ഹെലികോപ്റ്ററുകളുടെ സഹായത്തോടെ ദുരിതാശ്വാസപ്രവര്‍ത്തനങ്ങള്‍ നടത്താന്‍ ഗോഗോയ് ഉത്തരവിട്ടുണ്ട്. ബുധനാഴ്ച ഗോഗോയ് ജപ്പാനില്‍ നിന്നും തിരിച്ചെത്തുമെന്നാണ് റിപോര്‍ട്ട്.

SUMMERY: Guwahati: The flood situation in Assam continued to be grim with over half of its 27 districts inundated, 18 people killed and more than 17 lakh affected, officials said on Tuesday
keywords: National, Obituary, Flood, Assam,
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.