കത്തെഴുതി ഗിന്നസ് ബുക്കിലെത്തിയ റീഗന്‍ ജോണ്‍സണ്‍ നിര്യാതനായി

 


ഇടുക്കി: (www.kvartha.com 07.11.2014) ലോക സമാധാനത്തെക്കുറിച്ച് ഏറ്റവും വലിയ കത്തെഴുതി ഗിന്നസ് ബുക്കില്‍ ഇടംനേടിയ വണ്ടിപ്പെരിയാര്‍ സ്വദേശി റീഗന്‍ ജോണ്‍സണ്‍ നിര്യാതനായി. 55 വയസായിരുന്നു. സംസ്‌കാരം ശനിയാഴ്ച രാവിലെ ഒമ്പത് മണിക്ക് വണ്ടിപ്പെരിയാര്‍ അസംപ്ഷന്‍ ചര്‍ച്ച് സെമിത്തേരിയില്‍.

1988ല്‍ ലോക സമാധനത്തെക്കുറിച്ച് ജോണ്‍ പോള്‍ മാര്‍പ്പാപ്പയ്ക്കു കത്തെഴുതിയാണ് ജോണ്‍സണ്‍ ഗിന്നസില്‍ ഇടംപിടിച്ചത്. രണ്ടര കിലോ മീറ്റര്‍ ദുരവും രണ്ടര അടി വീതിയും 100 കിലോ ഭാരവുമുളള  കത്തില്‍ പത്തുകോടി ഇംഗ്ലീഷ് വാക്കുകളുണ്ടായിരുന്നു. അമേരിക്കന്‍ പ്രസിഡന്റായിരുന്ന റൊണാള്‍ഡ് റീഗന് ആശംസാ കാര്‍ഡ് അയച്ചതിന് നന്ദി സൂചകമായി മറുപടി കത്തും ജോണ്‍സണു ലഭിച്ചിരുന്നു.

പ്രസിഡന്റിന്റെ അനുമതിയോടെ ജോണ്‍സന്റെ പേരിനൊപ്പം റീഗന്‍ എന്നുകൂടി ചേര്‍ത്താണ് റീഗന്‍ ജോണ്‍സണായത്. നിരവധി ലോക പ്രമുഖ നേതാക്കള്‍ക്ക് ജോണ്‍സണ്‍ കത്തെഴുതി പ്രശസ്തി നേടിയിരുന്നു. കത്തിന് 31 കോടി രൂപ മൂല്യമിട്ടിരുന്നെങ്കിലും ലേലം നടക്കുകയുണ്ടായില്ല. സമാധാനത്തിനായി കത്തെഴുതിയതിലൂടെ സമാധാനത്തിനുള്ള നോബേല്‍ പുരസ്‌കാര പട്ടികയിലും ഇദ്ദേഹം ഇടംപിടിച്ചിരുന്നു. രണ്ടുവര്‍ഷമായി വിവിധ രോഗങ്ങള്‍ മൂലം ബുദ്ധിമുട്ടുകയായിരുന്നു.

കത്തെഴുതി ഗിന്നസ് ബുക്കിലെത്തിയ റീഗന്‍ ജോണ്‍സണ്‍ നിര്യാതനായികേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ യാതൊരു ചികില്‍സാ സഹായങ്ങളും ലഭിച്ചിരുന്നില്ല. ചികില്‍സാര്‍ഥം അടുത്തിടെ തമിഴ്‌നാട്ടിലെ മധുര മീനാക്ഷി ആശുപത്രിയില്‍ എത്തിയപ്പോള്‍ ഗിന്നസ് ജേതാവാണെന്ന് അറിഞ്ഞ് ആശുപത്രി അധികൃതര്‍ മികച്ച ചികില്‍സ നല്‍കിയിരുന്നു. വാടക വീട്ടില്‍ കഴിഞ്ഞിരുന്ന ഇദ്ദേഹത്തിന് പീരുമേട് ഗ്രാമപ്പഞ്ചായത്ത് പത്തുസെന്റ് സ്ഥലം അനുവദിച്ചെങ്കിലും  കൈമാറിയിരുന്നില്ല. ജോണ്‍സണോടുള്ള ആദരസൂചകമായി വണ്ടിപ്പെരിയാര്‍ ഗവ. യു.പി. സ്‌കൂളില്‍ ഇംഗ്ലീഷ് ക്ലബ്ബ് ആരംഭിച്ചിരുന്നു. കത്തെഴുത്തിനിടെ വിവാഹം കഴിക്കാനും ജോണ്‍സണ്‍ മറന്നുപോയി. പിതാവ്: ചെല്ലപ്പന്‍. മാതാവ്: അഗസ്റ്റിനാമ്മാള്‍. സഹോദരങ്ങള്‍: രാജന്‍, ജയസ്്‌ലി, ജോണ്‍, ലില്ലി.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം

Keywords : Record, Dead, Obituary, Kerala, Idukki,. 
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia