കോഴിക്കോട്ട് ഗ്യാസ് ടാങ്കര്‍ മറിഞ്ഞ് ഓട്ടോ ഡ്രൈവര്‍ മരിച്ചു: സ്ഥലത്ത് വന്‍ വാതക ചോര്‍ച്ച

 


കോഴിക്കോട്: (www.kvartha.com 29.03.2014)കോഴിക്കോട് വെസ്റ്റ്ഹില്ലില്‍ ഗ്യാസ് ടാങ്കര്‍ മറിഞ്ഞ് ഒരാള്‍ മരിച്ചു. ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്റെ കൂറ്റന്‍ ക്യാപ്‌സ്യൂള്‍ ടാങ്കറാണു മറിഞ്ഞത്.

നിയന്ത്രണം വിട്ട ഗ്യാസ് ടാങ്കര്‍ ഓട്ടോ റിക്ഷയില്‍ ഇടിച്ച് അതിനു  മുകളിലേക്ക് മറിയുകയായിരുന്നു. ടാങ്കറില്‍നിന്നും വാതകം വലിയതോതില്‍ ചോരുന്നതിനാല്‍  500 മീറ്റര്‍ ചുറ്റളവിലുള്ള പ്രദേശത്തുനിന്നും  ആളുകളെ ഒഴിപ്പിച്ചുകൊണ്ടിരിക്കുകയാണ്.

റോഡരികില്‍ നിര്‍ത്തിയിട്ടിരിക്കുന്ന ഓട്ടോയുടെ മുകളിലേക്കാണ് ടാങ്കര്‍ മറിഞ്ഞത്.  ഓട്ടോ ഡ്രൈവര്‍ കോഴിക്കോട് ചുങ്കം സ്വദേശി രവിദാസനാണു മരിച്ചത്.

വന്‍ പോലീസ് സന്നാഹവും അഗ്‌നിശമന സേനയും പ്രദേശത്ത് എത്തി സുരക്ഷാ നടപടികള്‍ ആരംഭിച്ചു.  ഐഒസി അധികൃതര്‍ ഏതാനും സമയത്തിനകം എത്തുമെന്നാണ് റിപോര്‍ട്ട്.

ഫയര്‍ഫോഴ്‌സിന്റെ നേതൃത്വത്തില്‍ വെള്ളം പമ്പ് ചെയ്ത് അപകടം കുറയ്ക്കാനുള്ള ശ്രമം നടത്തുന്നുണ്ട്. ചേളാരി ഐഒസി പ്ലാന്റില്‍നിന്നുള്ള ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തിയാല്‍ മാത്രമേ വാതകച്ചോര്‍ച്ച തടയുന്നതിനും നിയന്ത്രിക്കുന്നതിനുമുള്ള ശാസ്ത്രീയ നടപടികള്‍ നടത്താന്‍ കഴിയുകയുള്ളൂ.

കോഴിക്കോട്ട് ഗ്യാസ് ടാങ്കര്‍ മറിഞ്ഞ് ഓട്ടോ ഡ്രൈവര്‍ മരിച്ചു: സ്ഥലത്ത് വന്‍ വാതക ചോര്‍ച്ച

റോഡ് വഴിയുള്ള വാഹന ഗതാഗതം പൂര്‍ണമായി നിരോധിച്ചു. വൈദ്യുതി
ബന്ധം പൂര്‍ണമായും വിച്ഛേദിച്ചു. സുരക്ഷാ നടപടികള്‍ പുരോഗമിച്ചുവരികയാണ്. മരിച്ചയാളുടെ മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് മാറ്റി.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം.

Also Read: 
മോഡിയെ പ്രധാനമന്ത്രിയാക്കുന്നതിനു പിന്നില്‍ കോണ്‍ഗ്രസിനൊപ്പമുണ്ടായിരുന്ന കോര്‍പറേറ്റുകള്‍: കോടിയേരി

Keywords:  Kozhikode, Auto Driver, Dead, Medical College, Hospital, Police, Protection, Obituary, Kerala. 
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia