തിരുവനന്തപുരം വട്ടപ്പാറക്കു സമീപം കാര്‍ തോട്ടിലേക്ക് മറിഞ്ഞ് നാലു പേര് മരിച്ചു
May 23, 2013, 11:05 IST
ADVERTISEMENT
തിരുവനന്തപുരം: തിരുവനന്തപുരം വട്ടപ്പാറക്കു സമീപം കാര്‍ തോട്ടിലേക്ക് മറിഞ്ഞ് നാലു പേര് മരിച്ചു. ധനുവച്ചപുരം കൊറ്റാമം സ്വദേശികളായ വിവേകാനന്ദന് (55), ഭാര്യ പത്മജ (43), വിഷ്ണു (20), ഉണ്ണി(24) എന്നിവരാണ് മരിച്ചത്. അഞ്ചു പേരെ ഗുരുതരമായ പരിക്കുകളോടെ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇടുക്കിയില്‍ പോലീസ് ഫിസിക്കല്‍ ടെസ്റ്റിനു കുടുംബ സമേതം പോയി മൂന്നാര്‍ വഴി തിരിച്ചു വരികയായിരുന്ന സംഘമാണ് അപകടത്തില്‍ പെട്ടത്.
വ്യാഴാഴ്ച പുലര്‍ച്ചെ ഒരു മണിക്ക് വേറ്റിനാടിനും വട്ടപ്പാറയ്ക്കും മധ്യേ കണക്കോട്ട് വെച്ചാണ് അപകടം ഉണ്ടായത്. നിയന്ത്രണം വിട്ട കാര്‍ തോട്ടിലേക്ക് മറിയുകയായിരുന്നു. രാത്രി പട്രോളിങ്ങിനിറങ്ങിയ വട്ടപ്പാറ പോലീസാണ് അപകടത്തില്‍ പെട്ടവരെ ആദ്യം കണ്ടത്. നെടുമങ്ങാട് നിന്നും ഫയര്‍ഫോഴ്സെത്തിയാണ് കാറില്‍ കുടുങ്ങിക്കിടന്നവരെ പുറത്തെടുത്തത്. അപ്പോഴേക്കും ഒരാള്‍ ഒരികെ എല്ലാവരും മരിച്ചിരുന്നു. ഇവരില്‍ ഉണ്ണി ആശുപത്രിയിലെത്തിയ ശേഷമാണ് മരിച്ചത്. യാത്രയ്ക്കിടെ ഡ്രൈവര്‍ ഉറങ്ങിപോയതാകാം അപകടകാരണമെന്ന് കരുതുന്നു.

Keywords: Thiruvananthapuram, Medical College, Death, Car accident, Family, Obituary,Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.