K N Satheesh | മുന്‍ ഐഎഎസ് ഉദ്യോഗസ്ഥന്‍ കെ എന്‍ സതീഷ് അന്തരിച്ചു; അനുശോചിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍

 




ന്യൂഡെല്‍ഹി: (www.kvartha.com) മുന്‍ ഐഎഎസ് ഉദ്യോഗസ്ഥന്‍ കെ എന്‍ സതീഷ് (62) അന്തരിച്ചു. ഡെല്‍ഹി ചാണക്യപുരിയിലെ ആശുപത്രിയിലായിരുന്നു അന്ത്യം. മൃതദേഹം വ്യാഴാഴ്ച നാട്ടിലേക്ക് കൊണ്ടുവരും. തലശ്ശേരി കുന്നത്ത് നല്ലോളി കുടുംബാംഗമാണ്. വിരമിച്ച ശേഷം എറണാകുളത്ത് എളമക്കരയിലായിരുന്നു താമസം. 

തിരുവനന്തപുരം, കാസര്‍കോട് ജില്ലാ കലക്ടര്‍, ശ്രീപത്മനാഭസ്വാമി ക്ഷേത്രം ഭരണസമിതി ചീഫ് എക്സിക്യൂടീവ് ഓഫീസര്‍, ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡ് അഡ്മിനിസ്‌ട്രേറ്റര്‍, ടൂറിസം ഡയറക്ടര്‍, രെജിസ്‌ട്രേഷന്‍ ഐജി, പാര്‍ലമെന്ററി അഫയേഴ്‌സ് സെക്രടറി, സപ്ലൈകോ എംഡി തുടങ്ങിയ പദവികള്‍ വഹിച്ചിട്ടുണ്ട്.

K N Satheesh | മുന്‍ ഐഎഎസ് ഉദ്യോഗസ്ഥന്‍ കെ എന്‍ സതീഷ് അന്തരിച്ചു; അനുശോചിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍


2004ലാണ് ഐഎഎസ് ലഭിച്ചത്. തഹസില്‍ദാറായി റവന്യു വകുപ്പില്‍ ജോലിയില്‍ പ്രവേശിച്ച കെ എന്‍ സന്തോഷ് ഗവണ്‍മെന്റ് സെക്രടറിയായാണ് വിരമിച്ചത്.

വിശ്വഹിന്ദു പരിഷത്ത് സംസ്ഥാന ഗവേണിംഗ് കൗണ്‍സില്‍ അംഗമായിരുന്നു. രമയാണ് ഭാര്യ. മകള്‍ : ഡോ. ദുര്‍ഗ, മരുമകന്‍ : ഡോ. മിഥുന്‍ ശ്രീകുമാര്‍. മരണത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അനുശോചിച്ചു.

Keywords:  News,National,India,New Delhi,Death,Condolence,CM,Obituary,Pinarayi-Vijayan,IAS Officer,District Collector, Former IAS officer K N Satheesh Passed Away
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia