K Mohammed Ali | ആലുവ മുന്‍ എംഎല്‍എയും കോണ്‍ഗ്രസ് നേതാവുമായ കെ മുഹമ്മദ് അലി അന്തരിച്ചു
Sep 20, 2022, 11:55 IST
കൊച്ചി: (www.kvartha.com) മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും ആലുവ മുന്‍ എംഎല്‍എയുമായ കെ മുഹമ്മദ് അലി (73) അന്തരിച്ചു. വൃക്ക സംബന്ധമായ അസുഖത്തിന് ചികിത്സയിലിരിക്കെ രാവിലെ ഏഴ് മണിക്ക് എറണാകുളത്തെ ആശുപത്രിയിലായിരുന്നു അന്ത്യം.
ദീര്‍ഘകാലമായി എഐസിസി അംഗമായിരുന്ന അദ്ദേഹം കുറച്ചു നാളുകളായി പാര്‍ടിയില്‍ നിന്ന് അകന്ന് നില്‍ക്കുകയായിരുന്നു. ആറു തവണ ആലുവ നിയോജക മണ്ഡലത്തില്‍ നിന്ന് നിയമസഭാംഗമായിരുന്നു കെ മുഹമ്മദ് അലി. ആലുവയെ 26 വര്‍ഷം നിയമസഭയില്‍ പ്രതിനിധാനം ചെയ്ത യുഡിഎഫ് എംഎല്‍എ കൂടിയായിരുന്നു.
2006 ല്‍ എല്‍ഡിഎഫിലെ എഎം യൂസഫിനോട് പരാജയപ്പെട്ടതോടെ സംഘടനാ നേതൃത്വത്തില്‍ നിന്ന് പോലും പൂര്‍ണമായും ഒഴിവാക്കപ്പെട്ട കെ മുഹമ്മദ് അലി വര്‍ഷങ്ങളായി സജീവ രാഷ്ട്രീയത്തില്‍ നിന്നും വിട്ട് നില്‍ക്കുകയായിരുന്നു. ഖബറടക്കം വിദേശത്തുള്ള മകന്‍ നാട്ടിലെത്തിയ ശേഷം നടത്തും.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.