ഇടുക്കി: (www.kvartha.com 16/02/2015) കേരളം കാണാനെത്തിയ വിദേശ വനിത അസുഖം ബാധിച്ച് കുമളിയില്‍ മരിച്ചു. ഫ്രാന്‍സിലെ നാന്‍സി സ്വദേശിനിയായ അഡ്രിനേ ഗസ്റ്റീവ് ഈവ്ലിന് (65) ആണ് മരിച്ചത്. കഴിഞ്ഞ ദിവസമാണ് ഇവര്‍ ഫ്രഞ്ച് സ്വദേശി കൂടിയായ എലിസബത്തുമൊത്ത് തേക്കടിയിലെത്തിയത്.
കുമളി താമരക്കണ്ടത്തുള്ള സ്വകാര്യ ഹോംസ്റ്റേയിലാണ് താമസിച്ചിരുന്നത്. ഞായറാഴ്ച രാവിലെ ഭക്ഷണത്തിന് ശേഷം ഇവര്‍ക്ക് ശാരീരിക അസ്വസ്ഥതയുണ്ടായി. തുടര്‍ന്ന് ഹോംസ്റ്റേ ഉടമയും അയല്‍വാസികളും ചേര്‍ന്ന് കുമളിയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല.
മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. എംബസി അധികൃതര്‍ എത്തിയ ശേഷമേ പോസ്റ്റ്മോര്‍ട്ടം നടത്തുകയുള്ളൂവെന്ന് പോലിസ് പറഞ്ഞു. ഹോംസ്റ്റേയില്‍ എത്തുമ്പോള്‍ തന്നെ ഇവര്‍ക്ക് കടുത്ത ആസ്ത്മയും മറ്റ് ശാരീരികാസ്വസ്ഥതകളുമുണ്ടായിരുന്നു.

പ്രഭാത ഭക്ഷണം കഴിച്ചു മുറിക്കുള്ളിലേക്ക് പോയി കുറച്ചു സമയത്തിനു ശേഷം ഇവര്‍ക്കൊപ്പമുണ്ടായിരുന്ന സ്ത്രീ അറിയിച്ചതിനെ തുടര്‍ന്ന് എത്തിയപ്പോള്‍ ബോധം നഷ്ടപ്പെട്ട് കിടന്ന ഇവരെ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നുവെന്നു ഹോംസ്റ്റേ ഉടമ പറഞ്ഞു. കഴിഞ്ഞ ദിവസം കൊച്ചിയിലെത്തിയപ്പോഴാണ് തങ്ങള്‍ പരിചയപ്പെട്ടതെന്നും ഒരേ രാജ്യക്കാരായതിനാല്‍ ഒരുമിച്ച് യാത്ര ചെയ്യാന്‍ തീരുമാനിക്കുകയായിരുന്നുവെന്നും എലിസബത്ത് പറയുന്നു.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.