ബസും കാറും കൂട്ടിയിടിച്ച് ഒരു കുടുംബത്തിലെ 5 പേര്‍ മരിച്ചു; പെണ്‍കുട്ടിക്ക് ഗുരുതര പരിക്ക്; അശ്രദ്ധമായി വാഹനമോടിച്ച് മരണത്തിന് ഇടയാക്കിയതിന് ഡ്രൈവര്‍ക്കെതിരെ കേസ്, കസ്റ്റഡിയില്‍

 



ഹൈദരാബാദ്: (www.kvartha.com 29.03.2022) ബസും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ അഞ്ച് പേര്‍ മരിച്ചു. പെണ്‍കുട്ടിക്ക് ഗുരുതര പരിക്ക്. നിസാമാബാദ് ജില്ലയിലെ കോട്ടഗലി ഗ്രാമത്തില്‍ താമസിക്കുന്ന സര്‍വേയര്‍ രാധാകൃഷ്ണ, ഭാര്യ കല്‍പന, മകന്‍ ശ്രീറാം, അമ്മ സുവര്‍ണ, കാര്‍ ഡ്രൈവര്‍ എന്നിവരാണ് മരിച്ചത്. രാധാകൃഷ്ണന്റെ മകളെ പരിക്കുകളോടെ അടുത്തുള്ള ആശുപത്രിയിലേക്ക് മാറ്റി. 

കാമറെഡ്ഡി ജില്ലയിലെ മച്ചാറെഡ്ഡി മണ്ഡലിലെ ഘാന്‍പൂര്‍ ഗ്രാമത്തില്‍ തിങ്കളാഴ്ചയായിരുന്നു സംഭവം. അമിതവേഗതയിലെത്തിയ ടിഎസ്ആര്‍ടിസി ബസ് കാറില്‍ ഇടിച്ചാണ് അപകടം നടന്നതെന്നാണ് റിപോര്‍ട്. അപകടത്തിന് പിന്നാലെ ബസ് ഡ്രൈവറെ കസ്റ്റഡിയിലെടുത്തു.

ബസും കാറും കൂട്ടിയിടിച്ച് ഒരു കുടുംബത്തിലെ 5 പേര്‍ മരിച്ചു; പെണ്‍കുട്ടിക്ക് ഗുരുതര പരിക്ക്; അശ്രദ്ധമായി വാഹനമോടിച്ച് മരണത്തിന് ഇടയാക്കിയതിന് ഡ്രൈവര്‍ക്കെതിരെ കേസ്, കസ്റ്റഡിയില്‍


30 ഓളം യാത്രക്കാരുമായി സിര്‍സിലയില്‍ നിന്ന് കാമറെഡ്ഡിയിലേക്ക് പോവുകയായിരുന്നു കരിംനഗര്‍ -1 ഡിപോയിലെ ടിഎസ്ആര്‍ടിസി ബസ്. തിങ്കളാഴ്ച രാവിലെ ഒമ്പത് മണിയോടെ ബസ് ഘാന്‍പൂര്‍ ഗ്രാമത്തിലേക്ക് കടക്കുന്നതിനിടെ ടയറുകളിലൊന്ന് പഞ്ചറാകുകയും ഡ്രൈവര്‍ക്ക് വാഹനത്തിന്റെ നിയന്ത്രണം നഷ്ടപ്പെട്ട് കാറില്‍ ഇടിക്കുകയായിരുന്നുവെന്നുമാണ് വിവരം.

കാറിലുണ്ടായിരുന്ന അഞ്ചുപേരും സംഭവസ്ഥലത്ത് തന്നെ മരിച്ചു. പെണ്‍കുട്ടിയുടെ തലയ്ക്ക് പരിക്കേറ്റു, അബോധാവസ്ഥയിലാണ് പെണ്‍കുട്ടിയെ ആശുപത്രിയിലേക്ക് മാറ്റിയത്. ആരോഗ്യനില ഗുരുതരമാണെന്ന് പൊലീസ് അറിയിച്ചു. 

അശ്രദ്ധമായി വാഹനമോടിച്ച് മരണത്തിന് ഇടയാക്കിയതിന് ബസ് ഡ്രൈവര്‍ക്കെതിരെ പൊലീസ് കേസെടുത്തു. മൃതദേഹങ്ങള്‍ പോസ്റ്റുമോര്‍ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു.

Keywords:  News, National, India, Hyderabad, Death, Accident, Accidental Death, Obituary, Local-News, Family, Five died, girl seriously hurt as RTC bus rams into car
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia