ശഹബാസ് ശെരീഫിന്റെ മന്ത്രിസഭ പ്രഖ്യാപനം നടക്കാനിരിക്കെ പാകിസ്താനില്‍ റോകറ്റ് ആക്രമണം; ഖൈബര്‍ പ്രവിശ്യയില്‍ 5 പൊലീസുകാര്‍ കൊല്ലപ്പെട്ടു

 



ഇസ്ലാമാബാദ്: (www.kvartha.com 12.04.2022) ശഹബാസ് ശെരീഫിന്റെ മന്ത്രിസഭാ പ്രഖ്യാപനം നടക്കാനിരിക്കെ പാകിസ്താനില്‍ റോകറ്റ് ആക്രമണം. ഖൈബര്‍ പ്രവിശ്യയില്‍ അഞ്ച് പൊലീസുകാര്‍ കൊല്ലപ്പെട്ടു. പരിക്കേറ്റ 10 പേരെ ആശുപ്തരിയില്‍ പ്രവേശിപ്പിച്ചു. 

പാകിസ്താന്റെ പുതിയ പ്രധാനമന്ത്രിയായി ശഹബാസ് ശെരീഫ് സത്യപ്രതിജ്ഞ ചെയ്തു. ചടങ്ങില്‍ പങ്കെടുക്കാതെ പ്രസിഡന്റ് ആരിഫ് ആല്‍വി അവധിയെടുത്തതോടെ സെനറ്റ് ചെയര്‍മാന്‍ സാദ്ദിഖ് സഞ്ജറാണിക്ക് മുന്നിലാണ് ശഹബാസ് ശെരീഫ് സത്യപ്രതിജ്ഞ ചടങ്ങ് നടന്നത്. 

ശഹബാസ് ശെരീഫിനെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി ട്വീറ്റ് ചെയ്തു. ഇന്‍ഡ്യ ആഗ്രഹിക്കുന്നത് സമാധാനവും സ്ഥിരതയുള്ള ഭീകരവിരുദ്ധമായ പ്രദേശം ഉണ്ടാകണം എന്നതാണ്. എങ്കിലേ വികസനത്തില്‍ ശ്രദ്ധകേന്ദ്രീകരിക്കാന്‍ കഴിയൂ. ആളുകളുടെ അഭിവൃദ്ധിയും സൗഖ്യവും ഉറപ്പിക്കാന്‍ കഴിയൂ എന്നും പ്രധാനമന്ത്രി പറഞ്ഞു.

ശഹബാസ് ശെരീഫിന്റെ മന്ത്രിസഭ പ്രഖ്യാപനം നടക്കാനിരിക്കെ പാകിസ്താനില്‍ റോകറ്റ് ആക്രമണം; ഖൈബര്‍ പ്രവിശ്യയില്‍ 5 പൊലീസുകാര്‍ കൊല്ലപ്പെട്ടു


അതേസമയം, കശ്മീര്‍ വിഷയം ചര്‍ചയിലൂടെ പരിഹരിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ശഹബാസ് ശെരീഫ് ക്ഷണിച്ചു. ഇന്‍ഡ്യയുമായി നല്ല ബന്ധത്തിന് കശ്മീര്‍ പ്രശ്‌നത്തിന് പരിഹാരമുണ്ടാകണം. പ്രശ്‌നങ്ങള്‍ പരിഹരിച്ച ശേഷം ദാരിദ്ര്യ നിര്‍മാജനത്തിനായി ഇരു രാജ്യങ്ങള്‍ക്കും ഒന്നിച്ച് പ്രവര്‍ത്തിക്കാമെന്നും പാകിസ്താന്‍ പ്രധാനമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ട ശേഷം ദേശീയ അസംബ്ലിയില്‍ നടത്തിയ ആദ്യ പ്രസംഗത്തില്‍ ശഹബാസ് ശെരീഫ് പറഞ്ഞു.

Keywords:  News, World, international, Pakistan, Islamabad, Police, Killed, attack, Rocket attack, Obituary, Crime Branch, Prime Minister, Narendra Modi, Politics, party, Five Cops Killed in Pakistan Rocket attack 
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia