ഇസ്ലാമാബാദ്: പാക്കിസ്ഥാനിലെ രണ്ട് ഫാക്ടറികളിലുണ്ടായ അഗ്നിബാധയില്‍ മരിച്ചവരുടെ എണ്ണം 261 ആയി. കറാച്ചിയിലും ലാഹോറിലിമുള്ള ഫാക്ടറികളിലാണ് അഗ്നിബാധയുണ്ടായത്. അഗ്നിബാധയില്‍ നിരവധിപേര്‍ ഫാക്ടറിക്കകത്ത് കുടുങ്ങിയതായി സംശയമുണ്ട്. ചൊവ്വാഴ്ച ഉച്ചയ്ക്കാണ് അപകടമുണ്ടായത്. ലാഹോറിലെ ഷൂ ഫാക്ടറിയിലുണ്ടായ തീപിടുത്തത്തില്‍ 25 പേര്‍ കൊല്ലപ്പെട്ടിരുന്നു. ഇതിനുശേഷം മണിക്കൂറുകള്‍ക്കകമാണ് കറാച്ചിയിലെ വസ്ത്രനിര്‍മ്മാണ ഫാക്ടറിയില്‍ അഗ്നിബാധയുണ്ടായത്. ഇവിടെ ഇതുവരെ 261 പേര്‍ മരിച്ചതായാണ് ഔദ്യോഗീക കണക്ക്. നിരവധിപേര്‍ ഫാക്ടറിയില്‍ കുടുങ്ങിയിട്ടുണ്ട്. കനത്ത പുക രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് തടസം സൃഷ്ടിക്കുന്നുണ്ട്.
കറാച്ചിയിലെ മുഴുവന്‍ അഗ്നിശമന യൂണിറ്റുകളും അപകടസ്ഥലത്തെത്തിയിട്ടുണ്ട്. അപകടത്തില്‍ 31 പേര്‍ക്ക് പൊള്ളലേറ്റതായി പ്രവിശ്യാ മന്ത്രി സഹീര്‍ അഹമ്മദ് അറിയിച്ചു. രണ്ടായിരത്തിലേറെ തൊഴിലാളികളാണ് വസ്ത്രനിര്‍മ്മാണശാലയില്‍ തൊഴിലെടുത്തിരുന്നത്.
കറാച്ചിയിലെ മുഴുവന്‍ അഗ്നിശമന യൂണിറ്റുകളും അപകടസ്ഥലത്തെത്തിയിട്ടുണ്ട്. അപകടത്തില്‍ 31 പേര്‍ക്ക് പൊള്ളലേറ്റതായി പ്രവിശ്യാ മന്ത്രി സഹീര്‍ അഹമ്മദ് അറിയിച്ചു. രണ്ടായിരത്തിലേറെ തൊഴിലാളികളാണ് വസ്ത്രനിര്‍മ്മാണശാലയില്‍ തൊഴിലെടുത്തിരുന്നത്.
SUMMERY: Karachi, Pakistan: At least 261 people burnt to death as fires swept through two factories in Pakistan, police and government officials said on Wednesday, raising familiar questions about industrial safety in the nuclear-armed South Asian nation.
keywords: World, Pakistan, Massive fire, Factory, Lahore, Karachi,
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.