സിനിമ, സീരിയല്‍ നടിയും സാമൂഹ്യ പ്രവര്‍ത്തകയുമായ പ്രസന്നാ സുരേന്ദ്രന്‍ അന്തരിച്ചു

 


കൊച്ചി: (www.kvartha.com 14.07.2021) സിനിമ, സീരിയല്‍ നടിയും സാമൂഹ്യ പ്രവര്‍ത്തകയുമായിരുന്ന പ്രസന്നാ സുരേന്ദ്രന്‍ അന്തരിച്ചു. 63 വയസായിരുന്നു. ചൈല്‍ഡ് പ്രൊടെക്റ്റ് ടീം സംസ്ഥാന ചെയര്‍പേഴ്സണുമായിരുന്നു. ഹൃദയ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരണം. കഴിഞ്ഞ ദിവസം ശസ്ത്രക്രിയയ്ക്ക് വിധേയയായിരുന്നു. തുടര്‍ന്ന് ആരോഗ്യസ്ഥിതി മോശമാവുകയായിരുന്നു.

സിനിമ, സീരിയല്‍ നടിയും സാമൂഹ്യ പ്രവര്‍ത്തകയുമായ പ്രസന്നാ സുരേന്ദ്രന്‍ അന്തരിച്ചു

എന്റെ സൂര്യപുത്രിക്ക്, സ്ത്രീധനം, തച്ചോളി വര്‍ഗീസ് ചേകവര്‍, ഇന്നലകളില്ലാതെ, വാധ്യാര്‍, ഗ്ലോറിയ ഫെര്‍ണാന്‍ഡസ് ഫ്രം യു എസ് എ തുടങ്ങിയ സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. തിമിരം എന്ന ചിത്രം ഈയിടെ ഒടിടി വഴി റിലീസ് ചെയ്തിരുന്നു. പുറത്തിറങ്ങാനിരിക്കുന്ന ബര്‍മുഡയാണ് അവസാനം അഭിനയിച്ച ചിത്രം.

Keywords:  Film, serial actress and social activist Prasanna Surendran has passed away, Kochi, News, Actress, Dead, Obituary, Hospital, Treatment, Cinema, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia