ചെന്നൈ: (www.kvartha.com 11.10.2015) പ്രശസ്ത തമിഴ് ചലച്ചിത്രനടി മനോരമ (78) അന്തരിച്ചു. ശനിയാഴ്ച രാത്രി 11.30നായിരുന്നു അന്ത്യം. തഞ്ചാവൂര്‍ മന്നാര്‍ഗുഡിയില്‍ ജനിച്ച മനോരമ പന്ത്രണ്ടാം വയസ്സില്‍ നാടകത്തിലൂടെയാണ് അഭിനയരംഗത്തെത്തിയത്.
അഭിനയത്തിനൊപ്പം ഗായികയുമായി. മലയാളം, തെലുങ്ക്, കന്നഡ, ഹിന്ദി തമിഴ് ഭാഷകളിലായി ആയിരത്തിലധികം സിനിമകളിലും ആയിരത്തോളം നാടകവേദികളിലും നിരവധി ടെലിവിഷന്‍ പരമ്പരകളിലും തിളങ്ങിയ മനോരമയുടെ യഥാര്‍ഥ പേര് ഗോപിശാന്ത എന്നായിരുന്നു. ആയിരം ചിത്രങ്ങള്‍ കഴിഞ്ഞപ്പോള്‍ 1987ല്‍ മനോരമയുടെ പേര് ഗിന്നസ് ബുക്കിലെത്തി.
കണ്ണദാസന്റെ 'മാലൈയിട്ട മങ്കൈ' (1958) എന്ന ചിത്രത്തിലൂടെ സിനിമയിലെത്തിയ മനോരമ 'കൊഞ്ചം കുമരി' (1963) എന്ന ചിത്രത്തിലാണ് ആദ്യമായി നായികയായത്. മുന്നൂറിലേറെ ചിത്രങ്ങളില്‍ പാടുകയും ചെയ്തു. 'വിദ്യാര്‍ഥികളെ ഇതിലേ..ഇതിലേ..' ആണ് ആദ്യ മലയാള ചിത്രം. പിന്നീട് 'ആണ്‍കിളിയുടെ താരാട്ട്', 'മധുവിധു തീരും മുന്‍പേ', 'ആകാശകോട്ടയിലെ സുല്‍ത്താന്‍', 'വീണ്ടും ലിസ' ഉള്‍പ്പെടെ ഇരുപത്തഞ്ചോളം മലയാളചിത്രങ്ങളില്‍ അഭിനയിച്ചു. അണ്ണാദുരൈ, കരുണാനിധി, എംജിആര്‍, എന്‍ടിആര്‍, ജയലളിത എന്നിങ്ങനെ അഞ്ചു മുഖ്യമന്ത്രിമാര്‍ക്കൊപ്പം സിനിമയില്‍ അഭിനയിച്ചു.
Keywords: Actress, Tamilnadu, Obituary, Famous Tamil actress Manorama passed away.
അഭിനയത്തിനൊപ്പം ഗായികയുമായി. മലയാളം, തെലുങ്ക്, കന്നഡ, ഹിന്ദി തമിഴ് ഭാഷകളിലായി ആയിരത്തിലധികം സിനിമകളിലും ആയിരത്തോളം നാടകവേദികളിലും നിരവധി ടെലിവിഷന്‍ പരമ്പരകളിലും തിളങ്ങിയ മനോരമയുടെ യഥാര്‍ഥ പേര് ഗോപിശാന്ത എന്നായിരുന്നു. ആയിരം ചിത്രങ്ങള്‍ കഴിഞ്ഞപ്പോള്‍ 1987ല്‍ മനോരമയുടെ പേര് ഗിന്നസ് ബുക്കിലെത്തി.
കണ്ണദാസന്റെ 'മാലൈയിട്ട മങ്കൈ' (1958) എന്ന ചിത്രത്തിലൂടെ സിനിമയിലെത്തിയ മനോരമ 'കൊഞ്ചം കുമരി' (1963) എന്ന ചിത്രത്തിലാണ് ആദ്യമായി നായികയായത്. മുന്നൂറിലേറെ ചിത്രങ്ങളില്‍ പാടുകയും ചെയ്തു. 'വിദ്യാര്‍ഥികളെ ഇതിലേ..ഇതിലേ..' ആണ് ആദ്യ മലയാള ചിത്രം. പിന്നീട് 'ആണ്‍കിളിയുടെ താരാട്ട്', 'മധുവിധു തീരും മുന്‍പേ', 'ആകാശകോട്ടയിലെ സുല്‍ത്താന്‍', 'വീണ്ടും ലിസ' ഉള്‍പ്പെടെ ഇരുപത്തഞ്ചോളം മലയാളചിത്രങ്ങളില്‍ അഭിനയിച്ചു. അണ്ണാദുരൈ, കരുണാനിധി, എംജിആര്‍, എന്‍ടിആര്‍, ജയലളിത എന്നിങ്ങനെ അഞ്ചു മുഖ്യമന്ത്രിമാര്‍ക്കൊപ്പം സിനിമയില്‍ അഭിനയിച്ചു.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.