സൂഫി വര്യന്‍ ഇ.കെ മുഹമ്മദ് ദാരിമി അല്‍ ഖാദിരി അന്തരിച്ചു

 


കോഴിക്കോട്: (www.kvartha.com 12/02/2015) പ്രഗത്ഭ പണ്ഡിതനും സൂഫിവര്യനും പ്രഭാഷകനുമായിരുന്ന പറമ്പില്‍ ബസാര്‍ എഴുത്തച്ഛന്‍കണ്ടി ഇ.കെ മുഹമ്മദ് ദാരിമി അല്‍ ഖാദിരി (64) അന്തരിച്ചു. പ്രമുഖ പണ്ഡിതനും ഖാദിരിയ്യ ത്വരീഖത്തിന്റെ ഖലീഫയുമായിരുന്ന വലിയ്യുല്ലാഹി ഇ.കെ. ഉമറുല്‍ ഖാദിരിയുടെയും കാരന്തൂര്‍ മണ്ടാള്‍ ആമിനയുടെയും മകനാണ്. പറമ്പില്‍ ബസാറിലെ വീട്ടില്‍ വ്യാഴാഴ്ച വൈകിട്ടായിരുന്നു അന്ത്യം. കാന്തപുരം എ.പി. അബൂബക്കര്‍ മുസ്‌ല്യാരുടെ ഭാര്യാ സഹോദരീ ഭര്‍ത്താവാണ്.

ഇ.കെ. ഉസ്മാന്‍ മുസ്‌ല്യാര്‍, ഇ.കെ. അബ്ദുല്ല മുസ്‌ല്യാര്‍, ശംസുല്‍ ഉലമ ഇ.കെ. അബൂബക്കര്‍ മുസ്‌ല്യാര്‍, താജുല്‍ ഉലമ ഉള്ളാള്‍ തങ്ങള്‍, വട്ടേക്കാട് മൂസ മുസ്‌ല്യാര്‍ തുടങ്ങിയ പണ്ഡിതരില്‍ നിന്നാണ് വിജ്ഞാനം നേടിയത്. ഖാദിരിയ്യ, രിഫാഇയ്യ, ശാദുലി, ബര്‍സാനിയ്യ തുടങ്ങിയ നിരവധി ത്വരീഖത്തുകളുടെ ഖലീഫയും ശൈഖുമായിരുന്നു.

ഭാര്യ: ഖദീജ. മക്കള്‍: അബ്ദുല്‍ ഖാദര്‍ സഖാഫി (ഖല്‍ഫാന്‍ കൊയിലാണ്ടി), ഫാത്വിമ, സഈദ, ബരീറ. മരുമക്കള്‍: സി.പി. ശാഫി സഖാഫി (മുദരിസ്, അണ്ടോണ ജുമുഅ മസ്ജിദ്), ഹാഫിള് അബ്ദുല്‍ ഹസീബ് അസ്ഹരി (മസ്ജിദു സ്വഹാബ കോഴിക്കോട്), ഹഫ്‌സ കൊടുവള്ളി. സഹോദരങ്ങള്‍: ഇ.കെ. ഹുസൈന്‍ മുസ്‌ല്യാര്‍, പരേതനായ ഇ.കെ. ബാവ മുസ്‌ല്യാര്‍, ഫാത്വിമ, ഖദീജ, മറിയം.

ഖബറടക്കം വെള്ളിയാഴ്ച 11 മണിയോടെ പറമ്പില്‍ പള്ളി ജുമാമസ്ജിദില്‍.

ഞങ്ങളുടെ  Facebook ലും  Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം

സൂഫി വര്യന്‍ ഇ.കെ മുഹമ്മദ് ദാരിമി അല്‍ ഖാദിരി അന്തരിച്ചു

Keywords : Kozhikode, Kerala, Obituary, EK Muhammed Darimi Al Khadiry. 
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia