തീര്‍ത്ഥാടകര്‍ക്ക്‌മേല്‍ ബസ് പാഞ്ഞുകയറി എട്ട് പേര്‍ മരിച്ചു

 


തീര്‍ത്ഥാടകര്‍ക്ക്‌മേല്‍ ബസ് പാഞ്ഞുകയറി എട്ട് പേര്‍ മരിച്ചു
ബെല്‍ഗാം : റോഡിലൂടെ കൂട്ടമായി ക്ഷേത്ര ദര്‍ശനത്തിന് പോകുകയായിരുന്ന തീര്‍ത്ഥാടക സംഘത്തിന് മേല്‍ കര്‍ണാടക കെ.എസ്.ആര്‍.ടി.സി ബസ് പാഞ്ഞുകയറി എട്ടുപേര്‍ ദാരുണമായി കൊല്ലപ്പെട്ടു. ഇവരില്‍ ആറു പേര്‍ സ്ത്രീകളാണ്. ബാംഗ്ലൂര്‍-പൂനെ ഹൈവേയില്‍ ഞായറാഴ്ചയാണ് അപകടമുണ്ടായത്.

ആഷാഡ മാസത്തിലെ ഏകദശി നാളില്‍ തുല്‍ജാ ഭവാനി ക്ഷേത്രത്തിലേക്ക് നടത്തിയ തീര്‍ത്ഥാടകരുടെ ദിണ്ഡിയാത്രയിലേക്കാണ് നിയന്ത്രണം വിട്ട് ബസ് പാഞ്ഞുകയറിയത്. എല്ലാ കൊല്ലവും ജൂണ്‍-ജൂലായ് മാസങ്ങളിലാണ് ഈ ആഘോഷം നടക്കുന്നത്. ബസ് ഡ്രൈവറെ അറസ്റ്റ് ചെയ്തു. ബെല്‍ഗാമില്‍ നിന്ന് ചിക്കോടിയിലേക്ക് പോകുകയായിരുന്നു ബസ്. മഹാരാഷ്ട്രയില്‍ നിന്നും ഉത്തര കര്‍ണാടക ജില്ലയില്‍ നിന്നുമാണ് തുല്‍ജാ ഭവാനി ക്ഷേത്രത്തിലേക്ക് തീര്‍ത്ഥാടകര്‍ നടന്നെത്തുന്നത്.
തീര്‍ത്ഥാടകര്‍ക്ക്‌മേല്‍ ബസ് പാഞ്ഞുകയറി എട്ട് പേര്‍ മരിച്ചു


Keywords:  Karnataka, Bus, Accident, Obituary 

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia