ഇടുക്കി: (www.kvartha.com 24.01.2015) ജീപ്പ് കൊക്കയിലേക്ക് മറിഞ്ഞ് ഡ്രൈവര്‍ മരിച്ചു. ആറുപേര്‍ക്ക് പരിക്കേറ്റു. ബൈസണ്‍വലി കുന്നേല്‍ ബേബി (52) ആണ് മരിച്ചത്. ബേബിയുടെ മാതാവ് മറിയക്കുട്ടി (78), ബൈസണ്‍വാലി സ്വദേശികളായ കൊട്ടാംപുറത്ത് ബാബു (32), പെരുമ്പിള്ളികുന്നേല്‍ ആര്യ സുരേഷ്(18), തടത്തേല്‍ ജോയി (49) കാട്ടിപ്ലാക്കല്‍ വാസു (55) തൈപ്പറമ്പില്‍ അമല്‍ അനില്‍ (10), പുത്തന്‍തറ ശാന്ത (55), പെരുമ്പിള്ളികുന്നേല്‍ പ്രഭാകരന്‍ (65), തോട്ടത്തില്‍ അനില്‍ (40), ഷൈല (50) എന്നിവര്‍ക്കാണ് പരിക്കേറ്റത്.
ഗുരുതരമായി പരിക്കേറ്റ പ്രഭാകരന്‍, ശാന്ത എന്നിവരെ കോട്ടയം മെഡിക്കല്‍ കോളജിലും മറ്റുള്ളവരെ അടിമാലി താലൂക്കാശുപത്രിയിലും പ്രവേശിപ്പിച്ചു. ശനിയാഴ്ച വൈകിട്ട് 5.30 മണിയോടെ ബൈസണ്‍വാലിക്ക് സമീപം കോമാളികുടിയിലാണ് അപകടമുണ്ടായത്. പട്ടയ വെരിഫിക്കേഷന് രാജാക്കാട് ഭൂമിപതിവ് ഓഫീസില്‍ ഹാജരായി വീട്ടിലേക്ക് മടങ്ങിയവര്‍ സഞ്ചരിച്ച ജീപ്പ് 100 അടിയോളം താഴ്ചയുള്ള കൊക്കയിലേക്ക് മറിയുകയായിരുന്നു.
സംഭവ സ്ഥലത്തുവെച്ച് തന്നെ ബേബി മരിച്ചു. വാഹനത്തിലുണ്ടായിരുന്നവരെല്ലാം അയല്‍വാസികളാണ്. സാലിയാണ് മരിച്ച ബേബിയുടെ ഭാര്യ. മക്കള്‍ ഡോണ, അപ്പു.
ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം
Keywords : Accident, Dead, Obituary, Idukki, Kerala, Injured, Hospital, Baby.
ബേബി |

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.