Tragedy | കാര്‍ റാലിക്കിടെ കുഴഞ്ഞുവീണു; കണ്ണൂര്‍ മെഡിക്കല്‍ കോളേജിലെ ന്യൂറോ സര്‍ജന്‍ മരിച്ചു

 
Tragedy
Tragedy

Photo - Arranged 

കണ്ണൂര്‍ മെഡിക്കല്‍ കോളേജ് ന്യൂറോ സര്‍ജറി വിഭാഗം മേധാവിയായിരുന്നു. കോയമ്പത്തൂര്‍ പീഠംപളളിയില്‍ നടന്ന റാലിയിലാണ് സംഭവം.

കണ്ണൂര്‍: (KVARTHA) കാര്‍ റെയ്‌സിങിനിടെ പയ്യന്നൂര്‍ സ്വദേശിയായ ഡോക്ടര്‍ കുഴഞ്ഞുവീണ് മരിച്ചു. പരിയാരത്തെ കണ്ണൂര്‍ മെഡിക്കല്‍ കോളേജ് ന്യൂറോ സര്‍ജറി വിഭാഗം മേധാവി കെ വി പ്രേം ലാല്‍ (46) ആണ് മരിച്ചത്. കോയമ്പത്തൂര്‍ പീഠംപളളിയില്‍ ബ്ലൂബാൻഡ്-എഫ്എംഎസ്‌സിഐ ഇന്ത്യൻ നാഷണൽ റാലി ചാംപ്യന്‍ഷിപ്പിനിടെ ശനിയാഴ്ച രാവിലെ ഒന്‍പതുമണിയോടെയാണ് സംഭവം. 

ഡ്രൈവിങിനിടെ പ്രേംലാല്‍ കുഴഞ്ഞുവീണപ്പോള്‍ സഹ ഡ്രൈവറായിരുന്ന കെ ആര്‍ ഋഷികേശ് കാര്‍ നിര്‍ത്തി പ്രഥമശ്രുശ്രൂഷ നല്‍കിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഹൃദയാഘാതമാണെന്നാണ് നിഗമനം.  നാലു ചക്രവാഹനങ്ങള്‍ക്കായുളള  ചാംപ്യന്‍ഷിപ്പിന്റെ മൂന്നാം റൗണ്ടായ കോയമ്പത്തൂരിലെ റാലിയുടെ ഒന്നാം ദിവസത്തെ മത്സരത്തിനിടെയായിരുന്നു സംഭവം. ചെട്ടിനാട് സ്‌പോര്‍ട്ടിങിനെ പ്രതിനിധീകരിച്ചായിരുന്നു പ്രേം ലാല്‍ പങ്കെടുക്കത്തത്. 

പയ്യന്നൂരിലെ ഗൈനക്കോളജിസ്റ്റും ശ്രദ്ധ ഹോസ്പിറ്റല്‍ ഉടമയുമായിരുന്ന പരേതനായ എം വി ഗോവിന്ദന്റെ മകനാണ്. പരേതയായ കെ വി പ്രേമയാണ് അമ്മ. ഡോക്ടര്‍ സ്മിജ അരവിന്ദ് (ന്യൂറോ ഫിസിമിംസ്  ഹോസ്റ്റപിറ്റല്‍ കണ്ണൂര്‍) ഭാര്യയാണ്. മക്കള്‍: വിഷ്ണു പ്രേംലാല്‍ (വിദ്യാര്‍ത്ഥി അന്നൂര്‍ ചിന്‍മയ സ്‌കൂള്‍), അനിക പ്രേംലാല്‍. സഹോദരങ്ങള്‍: ഡോ. നിഷ,(കോഴിക്കോട്) ഷീമ ഗോവിന്ദ് (യു.കെ). മൃതദേഹം ശനിയാഴ്ച രാത്രിയോടെ കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജാശുപത്രി മോര്‍ച്ചറിയിലെത്തിച്ചു. സംസ്‌കാരം പിന്നീട് നടക്കുമെന്ന് ബന്ധുക്കള്‍ അറിയിച്ചു.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia