ദുബൈയില്‍ ബസും ട്രക്കും കൂട്ടിയിടിച്ച് 15 പേര്‍ മരിച്ചു

 


ദുബൈ: (www.kvartha.com 10.05.2014) ദുബൈ ക്ലബ് പാലത്തിനടുത്ത് ബസും ട്രക്കും കൂട്ടിയിടിച്ച് 15 തൊഴിലാളികള്‍ മരിച്ചു. 12 പേര്‍ക്ക് പരിക്കേറ്റു. 27 ഏഷ്യന്‍ തൊഴിലാളികളുമായി റുവയ്യയിലേക്ക് പോവുകയായിരുന്ന ബസാണ് അപകടത്തില്‍ പെട്ടത്.

ശനിയാഴ്ച രാവിലെ ദുബൈ എമിറേറ്റ്‌സ് റോഡിലായിരുന്നു അപകടം. പരിക്കേറ്റവരെ റാഷിദ് ആശുപത്രിയിലും അല്‍ ബറാഹ ആശുപത്രിയിലുമായും പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇവരില്‍ പലരുടെയും നില ഗുരുതരമാണ്.

തൊഴിലാളികളുമായി പോവുകയായിരുന്ന ബസ് റോഡരികില്‍ നിര്‍ത്തിയിട്ടിരുന്ന ട്രക്കില്‍ ഇടിക്കുകയായിരുന്നു.
ദുബൈയില്‍ ബസും ട്രക്കും കൂട്ടിയിടിച്ച് 15 പേര്‍ മരിച്ചു

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം

Keywords : Dubai, Accident, Obituary, Bus, Truck, 15 killed, Asian, Employers. 
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia