കാന്‍സറിനെ തോല്‍പിക്കാന്‍ ദമ്പതികള്‍ ആത്മഹത്യ ചെയ്തു

 


കാന്‍സറിനെ തോല്‍പിക്കാന്‍ ദമ്പതികള്‍ ആത്മഹത്യ ചെയ്തു
ലണ്ടന്‍: ലണ്ടനില്‍ കാന്‍സറിനെ തോല്‍പിക്കാന്‍ ദമ്പതികള്‍ ആത്മഹത്യ ചെയ്തു. കുടലിന് കാന്‍സര്‍ ബാധിച്ച് മരണാസന്നയായ 71 കാരിയാണ് ഭര്‍ത്താവുമൊന്നിച്ച് ആത്മഹത്യ ചെയ്തത്. മൗറിന്‍ റീഡി(71)നെയും ഭര്‍ത്താവ് ജോണി(76)നെയുമാണ് ബിഡ്‌ഫോഡിലെ വീട്ടില്‍ മരിച്ച നിലയില്‍ മക്കള്‍ കണ്ടെത്തിയത്.

പരസ്പരം പിരിയാന്‍ വയ്യാത്തതിനാലാണ് ഇവര്‍ ഒരുമിച്ച് ആത്മഹത്യ ചെയ്തത്. അമ്പത് വര്‍ഷം പിന്നിട്ട ദാമ്പത്യ ജീവിതത്തില്‍ വില്ലനായെത്തിയ കാന്‍സര്‍ ബാധിച്ച് മരണാസന്നയായ മൗറിന് റീഡിനെ ഡോക്ടര്‍മാരും കൈവെടിഞ്ഞിരുന്നു. വേദന ശമിക്കാന്‍ വേദനസംഹാരികള്‍ ഉപയോഗിക്കുക മാത്രമെ നിര്‍വ്വാഹമുള്ളു എന്ന അവസ്ഥയിലായിരുന്നു. ഈയൊരു സാഹചര്യത്തിലാണ് ഇരുവരും ആത്മഹത്യ ചെയ്തത്.

തലയിണയില്‍ തല ചേര്‍ത്ത് വച്ച് കൈകള്‍ കൊരുത്ത് പിടിച്ച നിലയിലാണ് ഇവരുടെ മൃതദേഹം കാണപ്പെട്ടത്. ഇവര്‍ തയ്യാറിക്കിയിരുന്ന ആത്മഹത്യാ കുറിപ്പില്‍ ഞങ്ങളുടെ പ്രിയ കുടുംബത്തിന് എന്നാണ് അഭിസംബോധന ചെയ്തിരുന്നത്. അമിതമായി വേദനസംഹാരികള്‍ കഴിച്ചാണ് ദമ്പതികള്‍ ആത്മഹത്യ ചെയ്ത്. രോഗാതുരയായ ഭാര്യയുടെ മരണശേഷം ഒറ്റക്ക് ജീവിക്കാനാവില്ലെന്നതിനാലാണ് ഭര്‍ത്താവ് ജോണ്‍ ഭാര്യയ്‌ക്കൊപ്പം ആത്മഹത്യ ചെയ്യാന്‍ തീരുമാനിച്ചത്. കുടുംബ ജീവിതത്തിന് പ്രാധാന്യം കൊടുക്കാത്തവരാണ് പാശ്ചാത്യരെന്ന ആരോപണത്തിന് കൂടിയാണ് മൗറീനും ജോണും മറുപടി നല്‍കിയിരിക്കുന്നത്.

keywords: London, World, Suicide, Cancer, Couples, 
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia