T V Venu Master | മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ടിവി വേണു മാസ്റ്റര്‍ അന്തരിച്ചു

 




മട്ടന്നൂര്‍: (www.kvartha.com) മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മട്ടന്നൂര്‍ കൂടാളി പബ്ലിക് സര്‍വന്റ്‌സ് കോ-ഓപറേറ്റീവ് സൊസൈറ്റി സ്ഥാപകനും ദീര്‍ഘകാല പ്രസിഡന്റുമായ മുട്ടന്നൂര്‍ മണിമന്ദിരത്തില്‍ ടി വി വേണു മാസ്റ്റര്‍ (79) അന്തരിച്ചു. മുട്ടന്നൂര്‍ ശ്രീകൃഷ്ണ ക്ഷേത്രസമിതി പ്രസിഡന്റാണ് പട്ടാന്നൂര്‍ യു പി സ്‌കൂള്‍ പ്രധാനാധ്യാപകനായി വിരമിച്ച ടി വി വേണു മാസ്റ്റര്‍. 

1996 ലെ സംസ്ഥാന അധ്യാപക അവാര്‍ഡ് ജേതാവാണ്. കൂത്ത്പറമ്പ് സര്‍കിള്‍ സഹകരണ യൂനിയന്‍ ചെയര്‍മാന്‍, പട്ടാന്നൂര്‍ സര്‍വീസ് സഹകരണ ബാങ്ക് പ്രസിഡന്റ്, തലശ്ശേരി കാര്‍ഷിക വികസന ബാങ്ക് വൈസ് പ്രസിഡന്റ്, കണ്ണൂര്‍ ഡി സി സി അംഗം, കണ്ണൂര്‍ ജില്ലാ ബാങ്ക് ഭരണസമിതി അംഗം, കൂടാളി മണ്ഡലം കോണ്‍ഗ്രസ് പ്രസിഡന്റ്, കണ്ണൂര്‍ ആരോഗ്യ സഹകരണ ആശുപത്രി ഓണററി സെക്രടറി, ചാലോട് ഗോവിന്ദാം വയല്‍ മഹാവിഷ്ണുക്ഷേത്ര നവീകരണ കമിറ്റി ചെയര്‍മാന്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ച വേണു മാസ്റ്റര്‍ മട്ടന്നൂര്‍, കൂടാളി മേഖലയിലെ സാമൂഹ്യ സാംസ്‌കാരിക മേഖലകളില്‍ നിറസാന്നിധ്യമായിരുന്നു. 

T V Venu Master | മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ടിവി വേണു മാസ്റ്റര്‍ അന്തരിച്ചു


സംസ്‌കാരം ഉച്ചയ്ക്ക് രണ്ട് മണിക്ക് മുട്ടന്നൂരില്‍. ഭാര്യ: പരേതയായ കോമളം. മക്കള്‍: മണി പ്രസാദ് (ആസ്‌ത്രേലിയ), വീണ. മരുമക്കള്‍: സരിത (വടകര), രതീഷ് ബാബു (ദുബൈ). സഹോദരങ്ങള്‍: ടി വി സൗദാമിനി, പരേതരായ ടി വി രാമചന്ദ്രന്‍, ടി വി രോഹിണിയമ്മ, ടി വി സുകുമാരന്‍.

Keywords:  News,Kerala,State,Death,Obituary,Congress,Politics,Funeral, Congress leader T V Venu Master passes away
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia