Raju Srivastava | ഹാസ്യനടന്‍ രാജു ശ്രീവാസ്തവ അന്തരിച്ചു

 
Watermark


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ന്യൂഡെല്‍ഹി: (www.kvartha.com) ഹാസ്യനടന്‍ രാജു ശ്രീവാസ്തവ (58) അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് ഡെല്‍ഹി എയിംസില്‍ ചികിത്സയിലായിരുന്നു. ആഗസ്റ്റ് 10നാണ് രാജു ശ്രീവാസ്തവയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ജിമില്‍ വ്യായാമം ചെയ്യുന്നതിനിടെ നെഞ്ചുവേദനയും അനുഭവപ്പെടുകയും കുഴഞ്ഞുവീഴുകയുമായിരുന്നു.

Aster mims 04/11/2022

2005 പുറത്തിറങ്ങിയ ദി ഗ്രേറ്റ് ഇന്‍ഡ്യന്‍ ലാഫര്‍ ചലഞ്ച് എന്ന ടെലിവിഷന്‍ ഷോയിലൂടെയാണ് സ്റ്റാന്‍ഡ് അപ് കോമഡി രംഗത്ത് രാജു ശ്രദ്ധേയനായത്. കോമഡി സര്‍കസ്, ദി കപില്‍ ശര്‍മ ഷോ, ശക്തിമാന്‍ തുടങ്ങിയ നിരവധി കോമഡി ഷോകളുടെ ഭാഗമായിരുന്നു രാജു ശ്രീവാസ്തവ.

Raju Srivastava | ഹാസ്യനടന്‍ രാജു ശ്രീവാസ്തവ അന്തരിച്ചു

മൈനേ പ്യാര്‍ കിയ, തേസാബ്, ബാസിഗര്‍ തുടങ്ങിയ ബോളിവുഡ് ചിത്രങ്ങളിലും അഭിനയിച്ചു. 'ഇന്ത്യാസ് ലാഫ്റ്റര്‍ ചാംപ്യന്‍' പരിപാടിയില്‍ വിശിഷ്ടാതിഥിയായി എത്തിയിരുന്നു.

Keywords: New Delhi, News, Kerala, Obituary, Death, Actor, hospital, Comedian Raju Srivastava passes away.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia
// watermark script