വെള്ളം കുടിക്കുന്നതിനിടെ അബദ്ധത്തില്‍ വിഴുങ്ങിയത് 3 കൃത്രിമ പല്ലുകള്‍; 43കാരിക്ക് ദാരുണാന്ത്യം
Jul 15, 2021, 14:06 IST
ചെന്നൈ: (www.kvartha.com 15.07.2021) വെള്ളം കുടിക്കുന്നതിനിടെ അബദ്ധത്തില്‍ വിഴുങ്ങിയത് മൂന്ന് കൃത്രിമ പല്ലുകള്‍ 43കാരി മരിച്ചു. ചെന്നൈയിലെ വലസരവക്കത്തിനടുത്തുള്ള രാമപുരം സ്വദേശി സുരേഷിന്റെ ഭാര്യ എസ് രാജലക്ഷ്മി ആണ് മരിച്ചത്. പല്ലിന്റെ ചില പ്രശ്നങ്ങള്‍ കാരണം പോറൂര്‍ പ്രദേശത്തെ ഒരു സ്വകാര്യ ആശുപത്രിയില്‍ നിന്നും അടുത്തിടെയാണ് ഇവര്‍ മൂന്ന് പുതിയ കൃത്രിമ പല്ലുകള്‍ വച്ചത്.
എന്നാല്‍ വെള്ളം കുടിക്കുന്നതിനിടയില്‍ രാജലക്ഷ്മി അബദ്ധവശാല്‍ മൂന്ന് കൃത്രിമ പല്ലുകളും വിഴുങ്ങി. തുടര്‍ന്ന് ഛര്‍ദിയും ഓക്കാനവും അനുഭവപ്പെടുകയും അടുത്തുള്ള സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തു. ഡോക്ടര്‍മാര്‍ പരിശോധിച്ചെങ്കിലും സ്‌കാനിംഗ് റിപോര്‍ടില്‍ ഒന്നും കണ്ടെത്താന്‍ കഴിഞ്ഞില്ല. തുടര്‍ന്ന് രാജലക്ഷ്മിയെ ഡിസ്ചാര്‍ജ് ചെയ്തു.
എന്നാല്‍, അടുത്ത ദിവസം വീട്ടില്‍ ബോധരഹിതയായി വീണ രാജലക്ഷ്മിയെ വീണ്ടും ആശുപത്രിയില്‍ എത്തിച്ചെങ്കിലും വഴിമധ്യേ മരണം സംഭവിച്ചു. സ്വകാര്യ ആശുപത്രിയിലെ ഡോക്ടര്‍മാര്‍ മരണം സ്ഥിരീകരിച്ചു. റോയല നഗര്‍ പൊലീസ് മൃതദേഹം പോസ്റ്റ്മോര്‍ടെത്തിനായി അയച്ചു.
യുവതിയുടെ മരണകാരണം അന്വേഷിക്കുന്നതിനായി സെക്ഷന്‍ 174 (അസ്വാഭാവിക മരണം) പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തു. കൃത്രിമ പല്ല് വിഴുങ്ങിയാല്‍ അത് മനുഷ്യ ശരീരത്തിനുള്ളിലെ ശ്വാസ നാളത്തില്‍ കുടുങ്ങിയാല്‍ മാത്രമേ അപകടകരമാകുകയുള്ളൂവെന്ന് ഓറല്‍ പാതോളജിസ്റ്റുകള്‍ വ്യക്തമാക്കി. കാരണം ഇവ ശ്വാസനാളത്തിലെ അതിലോലമായ കോശങ്ങള്‍ തകരാറിലാക്കുകയും രക്തസ്രാവം ഉണ്ടാക്കുകയും ചെയ്യും.
Keywords: Chennai woman accidentally swallows artificial tooth with water, dies, Chennai, News, Dead, Obituary, Woman, Hospital, Treatment, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.