കാര്‍ പുഴയിലേക്ക് മറിഞ്ഞു ഒരാള്‍ മരിച്ചു, അഞ്ച് പേര്‍ രക്ഷപ്പെട്ടു
Jun 7, 2012, 17:49 IST
ദാസപ്പയും കുടുംബവും സുള്ള്യ സ്വദേശികളാണ്. ദാസപ്പയുടെ ഭാര്യക്ക് പുറമേ മകളും മരുമകനും പേരമക്കളുമാണ് കാറിലുണ്ടായത്. രാവിലെ 9.30 നാണ് അപകടമുണ്ടായത്. ശൃംഗേരിക്ക് 15 കി.മീറ്റര്‍ അകലെ ചുരംവളവിലുള്ള പാലത്തില്‍ നിന്ന് കാര്‍ നിയന്ത്രണം വിട്ട് പുഴയിലേക്ക് മറിഞ്ഞത്. ദാസപ്പയുടെ മരുമകന്‍ കൊറഗപ്പനാണ് കാര്‍ ഓടിച്ചത്. കനത്ത മഴയാണ് അപകടത്തിന് കാരണമായത്.
കൊടുവനത്തിലുണ്ടായ അപകടം വഴിപോക്കരായ രണ്ട് പേരാണ് ആദ്യം കണ്ടത്. അതിനിടെ ഇതുവഴി വന്ന ആംബുലന്‍സ് വാനില്‍ അപകടത്തില്‍പ്പെട്ടവരെ കയറ്റി മംഗലാപുരത്തേക്ക് മാറ്റുകയായിരുന്നു.
Keywords: Mangalore, Sringeri, Car accident, Injured, River.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.