കാശ്മീരില്‍ ബസ് നദിയിലേക്ക് മറിഞ്ഞ് 20 മരണം

 


ADVERTISEMENT


കാശ്മീരില്‍ ബസ് നദിയിലേക്ക് മറിഞ്ഞ് 20 മരണം
ശ്രീനഗര്‍:  കാശ്മീരില്‍ ബസ് നിയന്ത്രണം വിട്ട് നദിയിലേക്ക് മറിഞ്ഞ് 20 പേര്‍ മരിച്ചു. മലനിരകള്‍ നിറഞ്ഞ ദോഡ ജില്ലയില്‍ വെള്ളിയാഴ്ച രാവിലെയായിരുന്നു അപകടം. ബസ് നിയന്ത്രണം തെറ്റി ചിനാബ് നദിയിലേക്ക് മറിയുകയായിരുന്നു. 300 അടിയോളം താഴ്ചയിലേക്കാണ് ബസ് പതിച്ചത്. 20 മൃതശരീരങ്ങളും കണ്ടെടുത്തതായി ദോഡ റേഞ്ച് ഡെപ്യൂട്ടി ഇന്‍സ്‌പെക്ടര്‍ ജനറല്‍ മുനീഷ് കുമാര്‍ പറഞ്ഞു. ഗന്ദോയില്‍ നിന്നും താട്രിയിലേക്ക് പോയ ബസാണ് അപകടത്തില്‍ പെട്ടത്.
 
Keywords: Accidental Death, Obituary, Kashmir, National
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia