ഇറാഖില്‍ സുന്നികളെ ലക്ഷ്യമിട്ട് സ്‌ഫോടനപരമ്പര: 49 പേര്‍ കൊല്ലപ്പെട്ടു

 


ADVERTISEMENT

ബകുബ: ഇറാഖില്‍ സുന്നികളെ ലക്ഷ്യമിട്ട നടത്തിയ സ്‌ഫോടനപരമ്പരയില്‍ 49 പേര്‍ കൊല്ലപ്പെട്ടു. 82 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. സുന്നി ആരാധനാലയത്തിലും സംസ്‌ക്കാരചടങ്ങിലുമാണ് സ്‌ഫോടനങ്ങളുണ്ടായത്. രണ്ട് ദിവസങ്ങള്‍ക്ക് മുന്‍പ് ഷിയ വിഭാഗക്കാരെ ലക്ഷ്യമിട്ട് നടത്തിയ ആക്രമണങ്ങള്‍ക്കുള്ള പ്രതികാരനടപടിയാണ് സ്‌ഫോടനപരമ്പരയെന്നാണ് നിഗമനം.

ബകുബയിലെ സരിയ പള്ളിക്കു പുറത്താണ് ആദ്യ സ്‌ഫോടനങ്ങള്‍ നടന്നത്. പള്ളിയില്‍ നിസ്‌കരിച്ച ശേഷം വിശ്വാസികള്‍ പുറത്തേക്ക് വരുമ്പോഴാണ് ആദ്യ ബോംബ് പൊട്ടിത്തെറിച്ചത്. ആളുകള്‍ ചിതറി ഓടിയ ശേഷം വീണ്ടും ആദ്യ സ്‌ഫോടനം നടന്ന സ്ഥലത്ത് ഒത്തുകൂടിയപ്പോഴാണ് രണ്ടാമത്തെ ബോംബ് പൊട്ടിത്തെറിച്ചത്. 41 പേര്‍ ഈ സ്‌ഫോടനങ്ങളില്‍ കൊല്ലപ്പെട്ടെന്നാണ് പ്രാഥമീക കണക്ക്. 57 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.

സൗത്ത് ബാഗ്ദാദിലെ മദൈനില്‍ സുന്നി പ്രവര്‍ത്തകന്റെ സംസ്‌ക്കാരചടങ്ങ് നടക്കുന്നതിനിടയിലാണ് മൂന്നാമത്തെ സ്‌ഫോടനം നടന്നത്. ഇതില്‍ എട്ട് പേര്‍ കൊല്ലപ്പെടുകയും 25 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.

കഴിഞ്ഞ ദിവസം ബാഗ്ദാദില്‍ ഷിയാ ഭൂരിപക്ഷ മേഖലയില്‍ നടന്ന മൂന്ന് കാര്‍ബോംബ് ആക്രമണങ്ങളില്‍ 10 പേര്‍ കൊല്ലപ്പെട്ടിരുന്നു. കിര്‍കുക്കിലും ഷിയാ വിഭാഗത്തിനു നേരെ ആക്രമണമുണ്ടായി. ഷിയാ ആരാധനാലയത്തില്‍ നടന്ന സ്‌ഫോടനത്തില്‍ 12 പേരാണ് കൊല്ലപ്പെട്ടത്.

ഇറാഖില്‍ സുന്നികളെ ലക്ഷ്യമിട്ട് സ്‌ഫോടനപരമ്പര: 49 പേര്‍ കൊല്ലപ്പെട്ടു SUMMARY: Baquba: At least 49 people were killed and many others were injured when two bombs went off near a Sunni mosque and another blast ripped through a Sunni funeral procession here on Friday, security officials said.

Keywords: World news, Obituary, Baquba, 49 people, Killed, Many others, Injured, Two bombs, Went off, Sunni mosque, Sunni funeral procession, Friday, Security officials
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia