ഇന്‍ഡോറില്‍ ബോട്ട് മുങ്ങിമരിച്ചവരില്‍ മലയാളികള്‍

 


ഇന്‍ഡോറില്‍ ബോട്ട് മുങ്ങിമരിച്ചവരില്‍ മലയാളികള്‍
ഇന്‍ഡോര്‍: നര്‍മദാ നദിയില്‍ ബോട്ട് മുങ്ങി രണ്ട് മലയാളി ബാങ്ക് ഉദ്യോഗസ്ഥര്‍ അടക്കം ആറുപേര്‍ മരിച്ചു. ഇന്‍ഡോറിലെ മഹേശ്വറിന് സമീപമാണ് ദുരന്തമുണ്ടായത്. പത്തനംതിട്ട റാന്നി അയിരൂര്‍ സ്വദേശി സൗരവ് മോഹന്‍(23), നോര്‍ത്ത് പറവൂര്‍ സ്വദേശി പ്രേം കിരണ്‍ എന്നിവരാണ് മരിച്ചത്.

തിരുവനന്തപുരം കേശവദാസപുരം എസ്ബിഐ ശാഖയിലെ പ്രൊബേഷണറി ഉദ്യോഗസ്ഥനായിരുന്നു സൗരവ്. ബാങ്കിന്റെ പരിശീലന കോഴ്‌സില്‍ പങ്കെടുക്കാനെത്തിയവരാണ് ഇവര്‍.

തിങ്കളാഴ്ച പുലര്‍ച്ചെയാണ് അപകടമുണ്ടായത്. ചിലര്‍ നീന്തി രക്ഷപെട്ടതായി റിപോര്‍ട്ടുണ്ട്. കാണാതായവര്‍ക്കായി തിരച്ചില്‍ തുടരുന്നു.

Keywords:  National, Obituary, Boat Accident, Malayalees
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia