വര്‍കല മേല്‍വെട്ടൂരില്‍ മതില്‍ നിര്‍മാണത്തിനിടെ മണ്ണിടിഞ്ഞ് വീണ് ഒരാള്‍ മരിച്ചു; ഒരാള്‍ക്ക് പരിക്ക്

 


തിരുവനന്തപുരം: (www.kvartha.com 06.01.2022) വര്‍കല മേല്‍വെട്ടൂരില്‍ മതില്‍ നിര്‍മാണത്തിനിടെ മണ്ണിടിഞ്ഞ് വീണ് ഒരാള്‍ മരിച്ചു. കൂടെ ഉണ്ടായിരുന്ന ആള്‍ക്ക് പരിക്ക്. പരവൂര്‍ സ്വദേശിയായ സുബി എന്ന് വിളിക്കുന്ന വികാസ് ആണ് മരിച്ചത്. വ്യാഴാഴ്ച വൈകുന്നേരം വര്‍കല എസ് എ മിഷന്‍ കോളനിക്ക് സമീപം ഉദയ നഗറിലാണ് സംഭവം.

വര്‍കല മേല്‍വെട്ടൂരില്‍ മതില്‍ നിര്‍മാണത്തിനിടെ മണ്ണിടിഞ്ഞ് വീണ് ഒരാള്‍ മരിച്ചു; ഒരാള്‍ക്ക് പരിക്ക്

വീടിന്റെ പാര്‍ശ്വഭിത്തി നിര്‍മിക്കുന്നതിനിടെ മണ്ണിടിഞ്ഞ് വീഴുകയായിരുന്നു. മതില്‍ നിര്‍മിക്കുന്നതിനിടെ വലിയൊരു മണ്‍കൂന ഇവരുടെ ദേഹത്തേക്ക് ഇടിഞ്ഞ് വീഴുകയായിരുന്നു. പരവൂര്‍ സ്വദേശികളായ സുബി, ഉണ്ണി എന്നിവരാണ് മണ്ണിനടിയില്‍ കുടുങ്ങിയത്. ഉണ്ണിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇയാള്‍ ചികിത്സയില്‍ തുടരുകയാണ്.

അപകടത്തില്‍പെട്ടവരുടെ ശരീരത്തേക്ക് അഞ്ചടിയോളം മണ്ണ് വീണിട്ടുണ്ടെന്ന് പ്രദേശവാസികള്‍ പറയുന്നു. അതുകൊണ്ട് തന്നെ ആരോഗ്യനിലയില്‍ ആശങ്കയുമുണ്ട്. ആറ് പേരാണ് നിര്‍മാണ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പെട്ടിരുന്നത്. ഇതില്‍ രണ്ട് പേര്‍ അപകടത്തില്‍പെടുകയായിരുന്നു. സംഭവം നടന്ന ഉടന്‍ തന്നെ അഗ്നിശമന സേനയെ നാട്ടുകാര്‍ വിവരമറിയിച്ചു.

Keywords:  Block of soil fell into two while constructing retaining wall; One died, Thiruvananthapuram, News, Accidental Death, Injured, Hospital, Treatment, Kerala, Obituary.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia