ബന്യാമിന്റെ രണ്ടാനമ്മയെ കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തി

 


പത്തനംതിട്ട: ആടു ജീവിതം എന്ന നോവലിലൂടെ പ്രശസ്തനായ പ്രവാസി എഴുത്തുകാരന്‍ ബന്യാമിന്റെ രണ്ടാനമ്മയെ ദുരൂഹ സാഹചര്യത്തില്‍ കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തി. കുളനട ഞെട്ടൂര്‍ മണ്ണില്‍ വീട്ടില്‍ ദാനിയേലിന്റെ ഭാര്യ അമ്മിണി(65)യുടെ മൃതദേഹമാണ് വീടിന്റെ പിന്‍ഭാഗത്ത് കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തിയത്. ശനിയാഴ്ച പുലര്‍ചെ അയല്‍വാസികളാണ് അമ്മിണിയുടെ മൃതദേഹം ആദ്യം കാണുന്നത്.

ദാനിയേലും അമ്മിണിയും തനിച്ചാണ് ഈ വീട്ടില്‍ താമസിച്ചിരുന്നത്. ദാനിയേലിന്റെ ആദ്യ ഭാര്യ മരിച്ചതിനെതുടര്‍ന്നാണ് അമ്മിണിയെ വിവാഹം കഴിച്ചത്. ഏതാനും വര്‍ഷങ്ങള്‍ക്കു മുമ്പായിരുന്നു ഇവരുടെ വിവാഹം. ബന്യാമിന്‍ അടുത്തിടെയും വീട്ടില്‍ വന്നിരുന്നതായി അയല്‍വാസികള്‍ പറഞ്ഞു. അമ്മിണിയുടെ മൃതദേഹം പൂര്‍ണമായി കത്തിക്കരിഞ്ഞ നിലയിലായിരുന്നു. മൃതദേഹത്തിനു പുറത്ത് കച്ചി നിരത്തിയ നിലയിലാണ് കണ്ടതെന്ന് അയല്‍വാസികള്‍ പറഞ്ഞു.

 ബന്യാമിന്റെ രണ്ടാനമ്മയെ കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തി
Benyamin
സാഹിത്യരംഗത്ത് സജീവമാണെങ്കിലും ഇടയ്ക്ക് വീട്ടില്‍ വന്നു പോകുന്ന ബന്യാമിന്‍ കുടുംബവുമായി നല്ല ബന്ധമാണ് തുടര്‍ന്നിരുന്നതെന്നും അയല്‍വാസികള്‍ പറയുന്നു. മാതാപിതാക്കളെ സഹായിക്കാന്‍ ജോലിക്കാരെയും നിയോഗിച്ചിരുന്നു.

വ്യത്യസ്ത ശൈലിയിലുള്ള എഴുത്തിലൂടെ വളരെ വേഗം പ്രശസ്തനായിത്തീര്‍ന്ന ബന്യാമിന്റെ ആടുജീവിതം എന്ന നോവല്‍ സംവിധായകന്‍ ബ്ലസി ചലച്ചിത്രമാക്കാനുള്ള തയാറെടുപ്പുകള്‍ നടത്തുന്നതിനിടെയാണ് ദുരന്തം. രണ്ടാനമ്മയുടെ മരണവിവരമറിഞ്ഞ് ബന്യാമിന്‍ നാട്ടിലേക്ക് തിരിച്ചിട്ടുണ്ട്. പന്തളം പോലീസിന്റെ നേതൃത്വത്തിലുള്ള ഉന്നതതല സംഘവും ഫോറന്‍സിക് വിദഗ്ധരും സംഭവസ്ഥലത്ത് എത്തിയിട്ടുണ്ട്.

Keywords: Kerala news, Obituary, Murder, Benyamin, Novelist, Step mother, Pathanamthitta, Adujivitham,
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia